Home Featured നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്, അമ്മ വാതില്‍ മുട്ടിയപ്പോള്‍ കുഞ്ഞിനെ താഴോട്ട് എറിഞ്ഞു, യുവതിയുടെ മൊഴി പുറത്ത്

നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്, അമ്മ വാതില്‍ മുട്ടിയപ്പോള്‍ കുഞ്ഞിനെ താഴോട്ട് എറിഞ്ഞു, യുവതിയുടെ മൊഴി പുറത്ത്

by admin

കൊച്ചി: പനമ്പിള്ളി നഗറില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പോലീസിന് മൊഴി നല്‍കി. 8 മണിയോടെ അമ്മ വാതില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായി. കൈയില്‍ കിട്ടിയ കവറില്‍ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടു. പരിഭ്രാന്തിയില്‍ ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞുവെന്നും യുവതി പോലീസിന് മൊഴി നല്‍കി.

അതേസമയം, യുവതിയുടെ മൊഴി എതിരാണെങ്കില്‍ മാത്രം ആണ്‍ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവില്‍ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതേസമയം, കേസില്‍ കുഞ്ഞിന്റെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പോലീസ് ഇന്ന് കോടതിയെ അറിയിക്കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടാനാണ് പോലീസിന്റെ നീക്കം. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ശുചീകരണത്തൊഴിലാളികളാണ് നടുറോഡില്‍ പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവര്‍ കേന്ദ്രീകരിച്ചായിരുന്നു തുടര്‍ അന്വേഷണം. ആമസോണില്‍ ഉത്പന്നങ്ങള്‍ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ പോലീസ് എത്തിയത്. അപ്പോള്‍ മാത്രമാണ് യുവതിയുടെ മാതാപിതാക്കള്‍ സംഭവമറിയുന്നത്.

യുവതിയുമായി സൗഹൃദം മാത്രം; നവജാത ശിശുവിന്റെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്

കൊച്ചി പനമ്ബള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപാതകത്തില്‍ ആണ്‍സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. തൃശൂർ സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.

താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നല്‍കിയരുന്നു. പിന്നാലെ ആണ്‍ സുഹൃത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയെ റിമാൻഡ് ചെയ്യും. യുവതിയുടെ മൊഴി രേഖപ്പെടുത്തും.

You may also like

error: Content is protected !!
Join Our WhatsApp Group