Home Featured മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യിലൂടെ സുനില്‍ മലയാളത്തിലേക്ക്

മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യിലൂടെ സുനില്‍ മലയാളത്തിലേക്ക്

by admin

പോക്കിരിരാജ, മധുരരാജ എന്നീ സൂപ്പര്‍ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടര്‍ബോ’ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിയോടെയാണ് കാത്തിരിക്കുന്നത്. മിഥുൻ മാനുവലിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘ടര്‍ബോ’യുടെ മറ്റൊരു അപ്‌ഡേഷനാണ് ഇപ്പോള്‍ സിമനിമാപ്രേമികള്‍ വളരെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്.

സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലുഅര്‍ജുൻ നായകനായി എത്തിയ പുഷ്പ സിനിമയിലെ വില്ലൻ കഥാപാത്രമായ മംഗളം സീനുവിനെ മറക്കാൻ സാധിക്കില്ല. നായകനായും വില്ലനായും തമിഴിലും തെലുങ്കിലും ഒരു പോലെ തിളങ്ങിയ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ സുനില്‍, മലയാളത്തിലേക്കും വരവറിയിക്കുകയാണ്. ടര്‍ബോയില്‍ പ്രധാനവേഷത്തില്‍ താരവും ഉണ്ടാകുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ മമ്മൂട്ടി കമ്ബനി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. സുനില്‍ അഭിനയിക്കുന്ന ആദ്യ മലയാള സിനിമയാണ് ടര്‍ബോ.

മമ്മൂട്ടി കമ്ബനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയായ ടര്‍ബോയുടെ ഛായാഗ്രഹണം ഒരുക്കുന്നത് വിഷ്ണു ശര്‍മ്മയാണ്. ജസ്റ്റിൻ വര്‍ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. കേരളത്തില്‍ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫര്‍ ഫിലിംസും ഓവര്‍സീസ് റിലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ചേര്‍ന്നാണ് നടത്തുന്നത്. എന്തായാലും മമ്മൂട്ടിയുടെ വില്ലനായിട്ടാണോ സുനില്‍ എത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷൻ ഡയറക്ടര്‍: ഫീനിക്‌സ് പ്രഭു, ലൈൻ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത് (മമ്മൂട്ടി), മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യൻ (മമ്മൂട്ടി), പ്രൊഡക്ഷൻ കണ്‍ട്രോളര്‍: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : വിഷ്ണു സുഗതൻ തുടങ്ങിയവരാണ് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍.

You may also like

error: Content is protected !!
Join Our WhatsApp Group