വ്യോമസേനാ ഉദ്യോഗസ്ഥനെയും സൈനികയായ ഭാര്യയേയും ചിലര്‍ റോഡിലിട്ട് മര്‍ദ്ദിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്.താനും ഭാര്യയും ബൈക്ക് യാത്രക്കാരന്റെ ആക്രമണത്തിന് ഇരയായെന്നും കാറിലെ ‘ഡിഫന്‍സ്’ എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ആക്രമണം വര്‍ധിച്ചുവെന്നുമാണ് ഡിആര്‍ഡിഒ ഉദ്യോഗസ്ഥനായ ആദിത്യ ബോസും സ്‌ക്വാഡ്രണ്‍ ലീഡറായ ഭാര്യ മധുമിതയും ആരോപിച്ചിരുന്നത്. എന്നാല്‍, ആദിത്യ ബോസ് ബൈക്ക് യാത്രക്കാരനെ ക്രൂരമായി ആക്രമിക്കുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. സൈനിക പരിശീലനം ലഭിച്ച ആദിത്യബോസ് മാരകമായാണ് ബൈക്കുകാരനെ ആക്രമിക്കുന്നത്. എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന് വ്യക്തമല്ല.
സിവി രാമന്‍ നഗറിലെ ഡിആര്‍ഡിഒ കോളനിയില്‍ നിന്നും കെമ്ബഗൗഡ വിമാനത്താവളത്തിലേക്ക് പോവുമ്ബോള്‍ ബൈക്കിലെത്തിയ ഒരാള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഭാര്യയെ കന്നഡയില്‍ തെറി വിളിച്ചെന്നാണ് ആദിത്യബോസ് പറയുന്നത്. ഇതിനെ ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങിയപ്പോള്‍ ബൈക്കുകാരന്‍ താക്കോല്‍ കണ്ട് തലയില്‍ കുത്തി. കാറില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ കണ്ടതോടെ ബൈക്കുകാരന്‍ കൂടുതല്‍ അക്രമം കാണിച്ചുവെന്നും ആദിത്യബോസ് ആരോപിക്കുന്നു. സ്ഥലത്തു കൂടെ നടന്നുപോവുകയായിരുന്നവര്‍ കല്ലുമായി തന്നെ ആക്രമിക്കാന്‍ വന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബോസ് ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച് റിപോര്‍ട്ട് ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലിസ് വ്യക്തമാക്കി.
മുന്‍ ഡിജിപിയെ ഭാര്യ കൊന്നത് ക്രൂരമായി; തിളച്ച എണ്ണ ഒഴിച്ചു, കെട്ടിയിട്ട് കുത്തി; വിവരിച്ച് പല്ലവി
കർണാടക മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊല സംബന്ധിച്ച് ഭാര്യ പല്ലവിയുടെ മൊഴി ഞെട്ടിക്കുന്നത്. അതീവ ക്രൂരമായാണ് പല്ലവ് ഭര്‍ത്താവിനെ കൊന്നത്.മുളക് പൊടി മുഖത്തെറിഞ്ഞാണ് ഓം പ്രകാശിനെ ആക്രമിച്ചത്. പിന്നാലെ കൈകളും കാലുകളും കൂട്ടിക്കെട്ടി. അടുക്കളയില്‍ പോയി എണ്ണ തിളപ്പിച്ച് കൊണ്ടുവന്ന് ശരീരത്തില്‍ ഒഴിച്ചു. അതിനു ശേഷമാണ് കത്തി കൊണ്ട് കുത്തിയത്.
പത്തിലധികം കുത്തുകളാണ് ഓംപ്രകാശിന് ഏറ്റത്. വയറ്റിലും നെഞ്ചിലുമായാണ് ഭൂരിഭാഗം കുത്തുകളും. ജീവനായി പിടയുന്ന ഓംപ്രകാശിനെ നോക്കി നിന്നതായും ഭാര്യ മൊഴി നല്‍കി. രക്തം വാര്‍ന്നും പിടഞ്ഞു മരിച്ച ശേഷമാണ് വിവരം പുറത്തറിയിച്ചത്. ഐ കില്‍ഡ് ദ മോണ്‍സ്റ്റര്‍ എന്നായിരുന്നു സുഹൃത്തുക്കളെ അറിയിച്ചതെന്നും പല്ലവി മൊഴി നല്‍കിയിട്ടുണ്ട്.
തന്നെ ആക്രമിക്കുമെന്ന് ഭയന്നാണ് കൊല നടത്തിയതെന്നാണ് മൊഴി. അതിജീവിക്കാന്‍ ഇതല്ലാതെ മറ്റ് വഴി ഇല്ലായിരുന്നു എന്നും പല്ലവി വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമം. ഇന്നലെയാണ് ബംഗളൂരുവിലെ എച്ച്‌എസ്‌ആര്‍ ലേഔട്ടിലുള്ള സ്വന്തം വസതിയില്‍ ഓം പ്രകാശ് ക്രൂരമായി കൊല്ലപ്പെട്ടത്. 1981-ല്‍ കര്‍ണാടക കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2017-ല്‍ വിരമിച്ചു.