Home Featured ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിലും അത്തിബല ഹൈവെയിലുമുള്ള ടോൾ നിരക്ക് വർധനവ് നിലവിൽ വന്നു

ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിലും അത്തിബല ഹൈവെയിലുമുള്ള ടോൾ നിരക്ക് വർധനവ് നിലവിൽ വന്നു

by admin

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി അതിവേഗമേൽപ്പാത, അത്തിബലേ ദേശീയപാത, നൈസ് റോഡ് എന്നിവയിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ടോൾ നിരക്ക് വർധിപ്പിച്ചു. പുതിയനിരക്ക് തിങ്കളാഴ്‌ച നിലവിൽവന്നു.സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻ മുതൽ ഇലക്ട്രോണിക് സിറ്റി വരെയുള്ള അതിവേഗമേൽപ്പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് ഒറ്റത്തവണ യാത്രയ്ക്കുള്ള ടോൾ നിരക്ക് 25 രൂപയായി നിലനിർത്തിയെങ്കിലും ബാക്കി നിരക്കുകൾ വർധിപ്പിക്കുകയായിരുന്നു.ഇരുചക്രവാഹനങ്ങൾ ഒരുദിവസം ഒന്നിൽ കൂടുതൽ തവണയാത്ര ചെയ്യുന്നതിന് 40 രൂപയായിരിക്കും പുതിയനിരക്ക്. മുമ്പ് 35 രൂപയായിരുന്നു.

പ്രതിമാസ പാസിന് 755 രൂപയാണ്. കാർ, ജീപ്പ്, വാൻ തുടങ്ങിയവയ്ക്ക് ഒറ്റയാത്രയ്ക്ക് 65 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 95 രൂപയും പ്രതിമാസ പാസിന് 1,885 രൂപയും നൽകണം.മിനി ബസിനും വാണിജ്യ ആവശ്യത്തിനുള്ള ഭാരംകുറഞ്ഞ വാഹനങ്ങൾക്കും യഥാക്രമം 90 രൂപ, 130 രൂപ, 2,640 രൂപ എന്നിങ്ങനെയാണ് പുതിയനിരക്ക്. ട്രക്കിനും ബസിനും 175 രൂപ, 265 രൂപ, 5,275 രൂപയും വീതവും മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് 350 രൂപ, 530 രൂപ, പ്രതിമാസ പാസിന് 10,550 രൂപയും നൽകണം.അത്തിബലേ പാതയിൽ കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ഒറ്റയാത്രയ്ക്ക് 40 രൂപ, ഒന്നിൽകൂടുതൽ യാത്രയ്ക്ക് 55 രൂപ, പ്രതിമാസ പാസിന് 1,130 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.

മിനിബസിനും മറ്റ് ഭാരംകുറഞ്ഞ വാഹനങ്ങൾക്കും 65 രൂപ, 95 രൂപ, 1,885 രൂപ എന്നിങ്ങനെയും ട്രക്കിനും ബസിനും 125 രൂപ, 190 രൂപ, 3,770 രൂപ എന്നിങ്ങനെയും മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് 265 രൂപ, 395 രൂപ, 7,915 രൂപ എന്നിങ്ങനെയുമാണ് പുതിയ നിരക്കുകൾ.നൈസ് റോഡിൽ ഇരുചക്രവാഹനങ്ങൾക്ക് ഒറ്റ യാത്രയ്ക്ക് മൂന്ന് രൂപ മുതൽ അഞ്ച് രൂപ വരെയും ബസുകൾക്ക് 10 രൂപ മുതൽ 25 രൂപ വരെയുമാണ് നിരക്ക് വർധന.

You may also like

error: Content is protected !!
Join Our WhatsApp Group