പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന 2021 ഏപ്രില്‍ ഒന്നു മുതല്‍ സാമ്പത്തിക രംഗത്ത് പലവിധ മാറ്റങ്ങള്‍ വരുന്നു. ചിലത് കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങളാണെങ്കില്‍ മറ്റു ചിലത് സര്‍ക്കാര്‍ വിവിധ സമയത്തെടുത്ത തീരുമാനങ്ങളാണ്.
പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പലവട്ടം സമയം നീട്ടി നല്‍കിയിരുന്നു. വീണ്ടും തീയതി നീട്ടിയില്ലെങ്കില്‍ 2021 ഏപ്രില്‍ 1 മുതല്‍ നിലവിലെ പാന്‍ കാര്‍ഡ് തല്ക്കാലം റദ്ദാകും.
പാനും ആധാറും ബന്ധിപ്പിക്കാന്‍ ഇന്നുകൂടി ബാക്കിയുണ്ട്. പാന്‍ റദ്ദായാല്‍ ആദായനികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം പാന്‍ സമര്‍പ്പിക്കേണ്ടിടത്ത് അതില്ലാത്തതിന് 10,000 രൂപവരെ പിഴയീടാക്കിയേക്കാം. അതേസമയം, എപ്പോഴാണോ പാനും ആധാറും ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ പാന്‍ കാര്‍ഡ് സാധുവാകുകയും ചെയ്യും. ഓഹരി വില്പന-വാങ്ങല്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവയടക്കം 15ലേറെ സാമ്പത്തിക ഇടപാടുകള്‍ പാന്‍ ഇല്ലെങ്കില്‍ തടസ്സപ്പെടും.
കോവിഡ് വ്യാപനം : കർഫ്യു, ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല, തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ നിയന്ത്രണം
ഓട്ടോ ഡെബിറ്റ്
ആര്.ബി.ഐയുടെ പുതിയ നിയമം നിലവില്‍വരുന്നതിനാല്‍ ഒ.ടി.ടി, മ്യൂച്വല്‍ ഫണ്ട്, എസ്.ഐ.പി തുടങ്ങിയവക്കായുള്ള ഓട്ടോ ഡെബിറ്റ് (അക്കൗണ്ടില്‍നിന്ന് സ്വയം പണം പിന്‍വലിക്കപ്പെടുന്ന രീതി)സംവിധാനം തടസ്സപ്പെടാന്‍ സാധ്യത. യു.പി.ഐ, ബാങ്ക് കാര്‍ഡുകള്‍, വാലറ്റ്, നാഷനല്‍ പേമെന്റ് കോര്പറേഷന് എന്നിവ വഴിയുള്ള ഇടപാടുകളും തടസ്സപ്പെട്ടേക്കും. ആര്.ബി.ഐ കൂടുതല്‍ പരിശോധന ഏര്‍പ്പെടുത്തുന്നതിനാലാണ് ഇത്. പുതിയ നിയമപ്രകാരം പണം ഓട്ടോമാറ്റിക്കായി പിന്‍വലിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് ഉപഭോക്താവിനെ അറിയിക്കണം. അക്കൗണ്ട് ഉടമയുടെ സമ്മതത്തോടെ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കൂ.
ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാൻ സൂര്യനെ മറയ്ക്കാമെന്ന് ബില്‍ ഗേറ്റ്സ്
ആദായ നികുതി റിട്ടേണ്‍ (ഐ.ടി.ആര്)
2021ലെ ബജറ്റ് പ്രഖ്യാപന പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ (ഐ.ടി.ആര്) ഫയല്‍ ചെയ്യാത്തവരില്‍നിന്ന് ഉയര്‍ന്ന പിഴ ഈടാക്കും. രണ്ടുവര്‍ഷം തുടര്‍ച്ചയായി നല്കാതിരുന്നാല് പിഴ ഇരട്ടിയാകും.
75 വയസ്സു കഴിഞ്ഞ, പെന്‍ഷനും പലിശ വരുമാനവും മാത്രമുള്ളവര്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട. മറ്റു വരുമാനമുണ്ടെങ്കില്‍ ഐ.ടി.ആര് നിര്‍ബന്ധം.
കോവിഡ് വ്യാപനം ശക്തമായി തുടരുന്നു, ബിബിഎംപിയുടെ എട്ടു സോണുകളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു
ഐ.ടി.ആറില്‍ തെറ്റു വന്നവര്‍ക്ക് (2019-20) ഇന്ന് വീണ്ടും നല്‍കാം. മാര്‍ച്ച് 31നുശേഷമാണ് നല്കുന്നതെങ്കില് 10,000 രൂപ പിഴയീടാക്കും. വാര്‍ഷിക വരുമാനം അഞ്ചുലക്ഷം രൂപ വരെയാണെങ്കില്‍ 1000 രൂപ പിഴ നല്കിയാല് മതി.
നികുതിവല വലുതാകും
അടുത്ത സാമ്പത്തിക വര്‍ഷം ഐ.ടി.ആറില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കണം. ബാങ്ക്, പോസ്റ്റ് ഓഫിസ്, ഓഹരി നിക്ഷേപം, അതില്‍നിന്നുള്ള മൂലധന നേട്ടം എന്നിവ കാണിക്കേണ്ടിവരും. നിലവില്‍ വ്യക്തിഗത വിവരങ്ങളും ശമ്പളവും നികുതി, ടി.ഡി.എസ് എന്നിവയുമാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്നത്.
വെള്ളപൊക്കം തടയാൻ ബിബിഎംപി 60 കോടി രൂപ അനുവദിച്ചു
വിവാദ് സെ വിശ്വാസ്
നികുതി കുടിശ്ശിക തീര്പ്പാക്കാനുള്ളവര്ക്ക് ഈ പദ്ധതി പ്രകാരം റിട്ടേണ്‍ നല്‍കേണ്ട അവസാന തീയതി ഇന്ന്. നികുതി തുക 2021 ഏപ്രില്‍ 30നകം പലിശയില്ലാതെ അടക്കുകയും ചെയ്യാം.
പ്രോവിഡന്റ് ഫണ്ട്
വര്‍ഷം രണ്ടര ലക്ഷത്തിന് മുകളിലുള്ള പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നികുതി ഇൗടാക്കും. 20 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക ശമ്പളമുള്ളവര്‍ക്കാണ് ഇത് ബാധകമാവുക.
എല്‍.ടി.സി നികുതിയിളവ് ലഭിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ലീവ് ട്രാവല്‍ കണ്സഷന് കാഷ് വൗച്ചറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൗച്ചറില്‍ ജി.എസ്.ടി നമ്പര്‍ നിര്‍ബന്ധം.
ശമ്പളം ഏകീകരണം നടപ്പു സാമ്പത്തിക വര്‍ഷം രണ്ട് തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്തവര്‍ നികുതി നടപടികളുടെ ഭാഗമായി ആദ്യ ശമ്പള വിവരം ഇപ്പോഴത്തെ തൊഴിലുടമക്ക് കൈമാറണം. ഇന്നാണ് അവസാന തീയതി.
ഏഴ് ബാങ്കുകളുടെ പാസ് ബുക്കും, ചെക്ക് ബുക്കും മാറും ദേന ബാങ്ക്, വിജയ ബാങ്ക്, കോര്പറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുനൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ പാസ്ബുക്കും ചെക്ക് ബുക്കും ഏപ്രില്‍ ഒന്നു മുതല്‍ അസാധുവാകും. ഈ ബാങ്കുകളുടെ മറ്റ് ബാങ്കുകളുമായുള്ള ലയനം പ്രാബല്യത്തില്‍ വരുന്നതിനാലാണിത്.
ഓറിയന്റല്‍ ബാങ്കും യുനൈറ്റഡ് ബാങ്കും പഞ്ചാബ് നാഷനല്‍ ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും ആന്ധ്ര ബാങ്കും കോര്പറേഷന് ബാങ്കും യൂനിയന്‍ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലുമാണ് ലയിക്കുന്നത്.
ലയിക്കുന്ന ബാങ്കുകളിലെ ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി, എം.ഐ.സി.ആര്, ശാഖ വിലാസം എന്നിവയും മാറും. ഇതില്‍ സിന്‍ഡിക്കേറ്റ് ബാങ്ക്, കാനറ ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കിനും പാസ്ബുക്കിനും 2021 ജൂണ്‍ 30 വരെ സാധുതയുണ്ടാകും.
- കൊവിഡ് രണ്ടാം തരങ്കം: രോഗവ്യാപനം രൂക്ഷം, രോഗനിയന്ത്രണത്തിന് അഞ്ചിന പദ്ധതികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
- കൊറോണ വൈറസുകളെ കുറിച്ച് നിര്‍ണായ കണ്ടെത്തലുകളുമായി ഗവേഷകര്‍.
- കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർണാടകയിൽ ആഘോഷങ്ങൾക്ക് വിലക്ക്
- കോവിഡ് വ്യാപനം : കൊറന്റൈൻ സംവിധാനം തിരിച്ചു കൊണ്ടു വരാനൊരുങ്ങി കർണാടക.
- കേരളത്തിലും പ്ലാസ്റ്റിക് റോഡുകള്‍ ; ചരിത്രത്തിലാദ്യമായി പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച റോഡുകള്‍ കേരളത്തിലും.
- കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് : പരിശോധനക്ക് പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നു
- കോവിഡ് കൂടുന്നു : കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭിച്ചു
- അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല -കേന്ദ്ര സര്‍ക്കാര്‍ :കർണാടക കേൾക്കുമോ ?
- കോവിഡ് വാക്സിന് മൂന്നാം ഘട്ടം: ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക്