Home Featured പണം വാങ്ങി പരസ്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്രം

പണം വാങ്ങി പരസ്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്രം

by admin

ന്യൂഡല്‍ഹി:ഏതെങ്കിലും ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവ സെലബ്രിറ്റികളും താരങ്ങളും (Social media influencers) ഫേസ്ബുക്ക്, യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ പ്രതിഫലം വാങ്ങി പരസ്യം ചെയുമ്ബോള്‍ അക്കാര്യം ഇനി ജനങ്ങളെ അറിയിക്കണം.

ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഉല്‍പന്നങ്ങളോ സേവനങ്ങളോ പരസ്യപ്പെടുത്തുമ്ബോള്‍ ശ്രോതാക്കളെയും കാണുന്നവരെയും തെറ്റിദ്ധരിപ്പിക്കുന്നില്ലെന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിനും മറ്റ് പ്രസക്തമായ നിയമങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2025-ഓടെ പ്രതിവര്‍ഷം 20 ശതമാനം വര്‍ധിച്ച്‌ 2,800 കോടി രൂപയിലെത്തുമെന്ന് പ്രവചിക്കപ്പെടുന്ന വികസിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍ ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിനിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുന്നതിനും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നിയന്ത്രണങ്ങള്‍. ‘എന്‍ഡോഴ്‌സ്‌മെന്റ് നോ ഹൗസ്’ എന്ന പേരിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപഭോക്തൃകാര്യ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡിസ്‌കൗണ്ട്, കമ്ബനികള്‍ സൗജന്യമായി നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍, താമസം, അവാര്‍ഡുകള്‍ തുടങ്ങിയവയൊക്കെ പ്രതിഫലമായി കണക്കാക്കും. സെലെബ്രിറ്റികള്‍ക്ക് ഓഹരി വിഹിതമുള്ള കമ്ബനികളുടെ പരസ്യങ്ങള്‍ ചെയ്യുന്നതിനും നിയമങ്ങള്‍ ബാധകമാണ്.

പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ആരെല്ലാം വെളിപ്പെടുത്തണം, എപ്പോള്‍ വെളിപ്പെടുത്തണം, എങ്ങനെ വെളിപ്പെടുത്തണം എന്നിവ വ്യക്തമാക്കിയിട്ടുണ്ട്. സ്പഷ്ടമായി ഇക്കാര്യം വ്യക്തമാക്കണമെന്നും ഹാഷ്‌ടാഗുകളുമായോ ലിങ്കുകളുമായോ ആവരുതെന്നും നിര്‍ദേശങ്ങളിലുണ്ട്. ചിത്രത്തില്‍ കാഴ്‌ചക്കാര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയുന്ന വിധത്തില്‍ രേഖപ്പെടുത്തണം. വീഡിയോയിലും സമാനമായ രീതിയില്‍ അറിയിക്കണം. തത്സമയ സ്ട്രീമിന്റെ കാര്യത്തില്‍ തുടര്‍ച്ചയായും പ്രാധാന്യത്തോടെയും പ്രദര്‍ശിപ്പിക്കണം. ഏതെങ്കിലും ഉല്‍പ്പന്നത്തിന്റെ പ്രചരണത്തിനായി ‘പരസ്യം’, ‘സ്‌പോണ്‍സര്‍ ചെയ്‌തത്’ അല്ലെങ്കില്‍ ‘പെയ്ഡ് പ്രൊമോഷന്‍’ എന്നീ വാക്കുകള്‍ ഉപയോഗിക്കാം.

നിയമങ്ങള്‍ ലംഘിച്ചാല്‍, ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന് നിര്‍ദേശിച്ചിരിക്കുന്ന പിഴ ബാധകമായിരിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നിര്‍മാതാക്കള്‍ക്കും പരസ്യദാതാക്കള്‍ക്കും അംഗീകാരം നല്‍കുന്നവര്‍ക്കും 10 ലക്ഷം രൂപ വരെ പിഴ ചുമത്താം. തുടര്‍ന്നുള്ള കുറ്റങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ പിഴ ഈടാക്കും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്താല്‍ പരസ്യം ചെയ്യുന്നതില്‍ നിന്ന് ഒരു വര്‍ഷം വരെ വിലക്കാനും വകുപ്പുണ്ട്. തുടര്‍ന്നുള്ള ലംഘനങ്ങള്‍ക്ക്, വിലക്ക് മൂന്ന് വര്‍ഷം വരെ നീട്ടാം.

സി ഐ ടി യു ദേശീയ സമ്മേളനം നാലാം ദിനം ബംഗളൂരുവില്‍ പുരോഗമിക്കുന്നു

സി ഐ ടി യു ദേശീയ സമ്മേളനം നാലാം ദിനം ബംഗളൂരുവില്‍ പുരോഗമിക്കുന്നു. സമ്മേളനം നാല് കമ്മീഷനുകളായി പിരിഞ്ഞു.

നാല് വ്യത്യസ്ത വിഷയങ്ങളിലുള്ള രേഖകളില്‍ ചര്‍ച്ച നടക്കുന്നു. സി ഐ ടി യു 17 ആം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്ന 1570 പ്രതിനിധികള്‍ നാല് കമ്മീഷനുകളായി തിരിഞ്ഞാണ് ചര്‍ച്ച നടക്കുന്നത്.

തൊഴിലാളി വര്‍ഗ്ഗവുമായി ബന്ധപ്പെട്ട നാല് വിഷയങ്ങളിലുള്ള രേഖകള്‍ കമ്മീഷനുകളില്‍ അവതരിപ്പിച്ചു. ‘ആധുനിക ഉല്‍പ്പാദന മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കല്‍ പ്രാധാന്യവും വെല്ലുവിളികളും’. ‘ നവ ലിബറലിസത്തിന്റെയും കൊവിഡ് ദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ തൊഴിലാളികളുടെ ആഭ്യന്തര കുടിയേറ്റം’.’മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ ബന്ധങ്ങള്‍’. ‘വര്‍ഗീയതയ്‌ക്കെതിരെയുള്ള തൊഴിലാളിവര്‍ഗ പോരാട്ടം-പ്രതിരോധത്തിന്റെ ആവശ്യകത’ എന്നീ വിഷയങ്ങളിലുള്ള രേഖകളിലാണ് വിശദമായ ചര്‍ച്ച നടക്കുന്നത്.

കമ്മീഷന്‍ ചര്‍ച്ച ചെയ്ത ശേഷം രേഖകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയില്‍ 40 പേരും സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ 58 പേരുമാണ് പങ്കെടുത്തത്. ഞായറാഴ്ച രാവിലെ ജനറല്‍ കൗണ്‍സിലിനെ സമ്മേളനം തിരഞ്ഞെടുക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം സമാപിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group