ബെംഗളൂരുവിലെ ബന്നാർഗട്ട റോഡില്‍ ഒരു പുതിയ റെസ്റ്റോറന്‍റ് തുടങ്ങി. സാധാരണ റെസ്റ്റോറന്‍റ് അല്ല. അത് കാഴ്ചയിലൊരു പടുകൂറ്റന്‍ വിമാനം.അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും ഇരുവശങ്ങളിലുമായി ഓരോ എയർക്രാഫ്റ്റ് ലാഡറുകളുമുണ്ട്. അകത്ത് കയറിയാല്‍ വിമാനത്തില്‍ കയറിയ ഫീല്‍. ഇതാണ് ‘ടൈഗർ ആരോ റെസ്റ്റോറന്‍റ്’. റെസ്റ്റോറന്‍റിലെ സീറ്റിംഗുകളെല്ലാം വിമാനത്തിലേക്ക് പോലെ ഇരുവശങ്ങളിലായി ഒരുക്കിയിരിക്കുന്നു. നടുക്ക് കൂടി വെയ്റ്റർമാര്‍ക്ക് നടക്കാനുള്ള വഴിയുമുണ്ട്.
കഴിഞ്ഞില്ല. ഒരു പൂര്‍ണ്ണ വിമാനത്തില്‍ കയറിത് പോലെയാണ് റെസ്റ്റോറന്‍റിനുള്ളില്‍ കയറിയാല്‍ അനുഭവപ്പെടുകയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും കുറിച്ചു. സീറ്റ് റിസര്‍വേഷന്‍ ചെയ്യാന്‍ സൌകര്യമുണ്ട്. ഇങ്ങനെ സീറ്റ് റിസർവേഷന്‍ ചെയ്യുമ്ബോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ബോര്‍ഡിംഗ് പാസായിരിക്കും. അത് വച്ച് അകത്ത് കയറി നിങ്ങള്‍ ബുക്ക് ചെയ്ത സീറ്റിലിരിക്കാം. റെസ്റ്റോറന്‍റിനെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേര്‍ റെസ്റ്റോറന്‍റ് റിവ്യൂയുമായെത്തി.
റെസ്റ്റോറന്‍റിന് അകത്തെ ഫീല്‍ വിമാനത്തിനുള്ളിലേത് പോലെ എന്നതില്‍ ആര്‍ക്കും തർക്കമില്ല. കുട്ടികളുമായി ഒരു ദിവസം പോകാന്‍ പറ്റിയ ഇടമാണെന്ന് ചിലരെഴുതി. പക്ഷേ, ‘മെനു വളരെ കുറവാണ്. ഭക്ഷണം ശരാശരിയും. പക്ഷേ, കുട്ടികളോടൊപ്പം ഒരു വിമാനത്തിന്‍റെ ഉള്‍വശം എക്സ്പീരിയന്‍സ് ചെയ്യാന്‍ പറ്റിയ ഇടം. അസാധാരണമായ ആശയം ഹൃദയഹാരിയായ അനുഭവം’ ഒരു കാഴ്ചക്കാരന്‍ കുറിച്ചു. മറ്റൊരു കാഴ്ചക്കാരന് പക്ഷേ. അവിടുത്തെ സര്‍വ്വീസ് അത്ര നല്ലതായി തോന്നിയില്ല. ഭയങ്കര ആള്‍ത്തിരക്ക്. സർവ്വീസ് വളരെ പതുക്കെയാണ്.
ഭക്ഷണം ആണെങ്കില്‍ ആവറേജും. ഒരുപക്ഷേ, കാലമെടുത്ത് നന്നാകുമായിരിക്കും. ഉടമസ്ഥനും ഇത് പുതിയൊരു അനുഭവമാണ്.’ മറ്റൊരു സന്ദർശകന്‍ എഴുതി. ‘ഇക്കാലത്ത് ഒരു വിമാനവും ടിക്കറ്റിനോടൊപ്പം ഭക്ഷണം നല്‍കുന്നില്ല. അധികം പണം നല്‍കണം. എന്നാല്‍ ഇവിടെ ഒരു വിമാനം ഒരിക്കലും ടേക്ക് ഓഫ് ചെയ്യില്ല. ഭക്ഷണം മാത്രം നല്‍കും.’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.