Home Featured ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം; ദേവരബീസനഹള്ളിയിൽ പരീക്ഷണം ആരംഭിച്ചു …. വിശദമായി അറിയാം

ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം; ദേവരബീസനഹള്ളിയിൽ പരീക്ഷണം ആരംഭിച്ചു …. വിശദമായി അറിയാം

by admin

ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ ആളുകളെ മടുപ്പിക്കുന്നത് ഇവിടുത്തെ ഗതാഗതക്കുരുക്കാണ്. മഴയാരംഭിച്ചാൽ വെള്ളക്കെട്ടും മറ്റും പതിവായ നഗരത്തിൽ ഗതാഗതം അതീവ ദുഷ്കരമാകും. മെട്രോ റെയിൽ നിർമാണം നടക്കുന്ന പ്രദേശമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്ന് എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷനു കീഴിലുള്ള ദേവരബീസനഹള്ളി ജങ്ഷന്‍.

ഇവിടുത്തെ ട്രാഫിക് കടന്നുപോവുകയെന്നത് തലവേദനയായി മാറിയഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പരിഷ്കരണം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.ദേവരബീസനഹള്ളിയിലെ പതിവ് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഒരാഴ്ചത്തേക്ക് ഏർപ്പെടുത്തിയ പരീക്ഷണം ഇന്നലെ നിലവിൽ വന്നു. സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് ദേവരബീസനഹള്ളി ജംങ്ഷൻ വരെയുള്ള റൂട്ടിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനായി വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ് നിലവിൽ.

മെയ് എട്ട് വ്യാഴാഴ്ച വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ബെംഗളൂരു ട്രാഫിക് അഡ്വൈസറി അറിയിച്ചു.സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് ദേവരബീസനഹള്ളി ജങ്ഷനിലേക്കുള്ള വാഹനങ്ങൾ സക്ര ഹോസ്പിറ്റൽ മെയിൻ റോഡിലൂടെ ബെല്ലന്ദൂർ കോടിയിലേക്ക് പോകുക. ബെല്ലന്ദൂർ മെയിൻ റോഡിൽ തുടര്‍ന്ന് ഔട്ടർ റിങ് റോഡിലേക്ക് എത്തി അവിടുന്ന് ദേവരബീസനഹള്ളി ജങ്ഷനിലേക്ക് പോകണം.

സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് കടുബീശനഹള്ളി ജങ്ഷനിലേക്കുള്ള വാഹനങ്ങൾ സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് കടുബീശനഹള്ളി ജങ്ഷനിലേക്ക് പോകണം. ഗണേഷ് ടെമ്പിൾ ക്രോസിന് സമീപം ഇടത്തേക്ക് തിരിഞ്ഞ് കടുബീശനഹള്ളി ജങ്ഷനിലെത്തി യു ടേൺ എടുത്ത് ഔട്ടർ റിങ് റോഡിലെ സർവീസ് റോഡിൽ പ്രവേശിച്ച് സെസ്ന ബിസിനസ് പാർക്കിലേക്ക് പ്രവേശിച്ച് ദേവരബീസനഹള്ളി ജങ്ഷനിലേക്കെത്താം

ബെംഗളൂരു നഗരത്തിൽ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചിട്ടുണ്ട്. ഹെൽമെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാർക്കെതിരെ കർശന നടപടി ആരംഭിച്ചിട്ടുണ്ട്. കാൽനടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ തെറ്റായ സൈഡിലൂടെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

രാജ്യത്ത് ഗതാഗതക്കുരക്ക് രൂക്ഷമായ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഫ്ലൈ ഓവറുകളും മറ്റു സജ്ജീകരണങ്ങളും വന്നാലും നഗരത്തിലെ ഗതാഗത കുരുക്കിൽ യാതൊരു കുറവും വരുന്നില്ല. വാഹനപെരുപ്പവും നഗരത്തിലെ നിർമാണ പ്രവത്തികളുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്.

കാമുകിയുമായി പിണക്കം; ദേഷ്യം തീര്‍ക്കാൻ റെയില്‍വേ പാളത്തില്‍ മരത്തടി വച്ച്‌ ട്രെയിൻ അപകടപ്പെടുത്താൻ നോക്കിയ യുവാവ് അറസ്റ്റില്‍

കാമുകിയുമായി പിണങ്ങി ട്രെയിൻ അട്ടിമറി ശ്രമം നടത്തിയ അതിഥി തൊഴിലാളി പിടിയില്‍. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്ബുഴ പൊലീസിന്റെ പിടിയിലായത്.വെള്ളി പുലർച്ചെ രണ്ടിനായിരുന്നു സംഭവം. മലമ്ബുഴ ആരക്കോട് പറമ്ബില്‍ റെയില്‍വേ ട്രാക്കിന്‌ സമീപത്തെ സിമന്റ് കട്ട നിർമാണ യൂണിറ്റിലെ തൊഴിലാളിയായ യുവാവ് ഫോണില്‍ സംസാരിക്കവെ ഒഡിഷയിലെ കാമുകിയുമായി പിണങ്ങി.

മദ്യ ലഹരിയിലായിരുന്ന യുവാവ് ആദ്യം തന്റെ ശരീരത്തില്‍ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേല്‍പ്പിച്ചു. പിന്നീട്‌ ട്രെയിൻ അപകടപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സമീപത്ത്‌ കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു. 2.40 ന് കടന്നു പോകേണ്ടിയിരുന്ന വിവേക് എക്സ്പ്രസ്‌ ഇവിടെയെത്തിയപ്പോള്‍ ലോക്കോ പൈലറ്റ് മരത്തടി കണ്ടതോടെ ട്രെയിൻ നിർത്തി. ഇത് എടുത്ത് മാറ്റിയാണ്‌ ട്രയിൻ കടന്നുപോയത്‌.

ആനകള്‍ ട്രാക്ക് മുറിച്ചുകടക്കാൻ സാധ്യതയുള്ള സ്ഥലമായതിനാല്‍ ട്രെയിൻ വളരെ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ദൂരെ മാറിയിരുന്ന്‌ ഇത് ശ്രദ്ധിച്ച ബിനാട മല്ലിക്‌ വീണ്ടുമെത്തി മരക്കഷ്ണം ട്രാക്കിലേക്ക് കയറ്റിവച്ചു. പുലർച്ചെ മൂന്നോടെ കടന്നുപോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും മരത്തടി മാറ്റി യാത്ര തുടർന്നു. രണ്ട്‌ ലോക്കോ പൈലറ്റുമാരും അറിയിച്ചതനുസരിച്ച്‌ ആർപിഎഫും മലമ്ബുഴ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group