ന്യുഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി ഇന്ത്യ ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് (ഐഐസിഎഫ്). സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്.
മാലിന്യ സംസ്കരണത്തിന് തല്ക്കാലം ചാർജ് ഈടക്കുകയില്ല: പ്രതിഷേധം ഫലം കണ്ടു.
സ്കൂളുകളിലെ വേനലവധി വീട്ടിക്കുറച്ചേക്കും
മസ്ജിദിനൊപ്പം മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള, മ്യൂസിയം എന്നിവയും ഉള്‍പ്പെടുന്നതാണ് ധന്നിപ്പുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ അനുവദിച്ച 5 ഏക്കര്‍ ഭൂമിയില്‍ പണിയുന്ന സമുച്ചയം. പദ്ധതിക്കായി യുപി കേന്ദ്ര സുന്നി വഖഫ് ബോര്‍ഡാണ് ട്രസ്റ്റ് രൂപീകരിച്ചത്.
നിര്‍മാണങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും. ജാമിയ മില്ലിയ സ്കൂള്‍ ഓഫ് ആര്‍കിടെക്ചറിലെ ഡീന്‍ സയ്യിദ് മുഹമ്മദ് അക്തറാണ് ഈ രൂപരേഖ തയ്യാറാക്കിയത്. പോഷകാഹാരക്കുറവുമൂലം രോഗങ്ങളുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഉള്‍പ്പെടെ സമീപ്രദേശങ്ങളിലുള്ളവര്‍ക്ക് ആശുപത്രി ഏറെ പ്രയോജനകരമാകുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. മാനവ സേവയും സമുദായങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുകയുമാണ് സമുച്ചയത്തിന്റെ ലക്ഷ്യമെന്നാണ് അക്തര്‍ പറഞ്ഞത്.
- ബംഗളൂരു ഐഫോണ്‍ നിര്‍മ്മാണ കമ്ബനി തൊഴിലാളികള്‍ അടിച്ചു തകര്‍ത്ത സംഭവം ആസൂത്രിതം
- തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലെ ആവേശം മൂന്നാം ഘട്ടത്തിലും; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; ആകെ പോളിങ് ശതമാനം 61.55; വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം
- ഗോവധ നിരോധനം:നിയമ നിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല , ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി
- അലാവുദ്ദീന്‍ അംബാനിക്ക് കുപ്പിയില്‍ നിന്നും മോഡി ഭൂതം; പരിഹാസ കാര്‍ട്ടൂണുമായി കുനാല്‍ കമ്ര, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- ശമ്പളം നൽകിയില്ല : കർണാടകയിൽ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചു തകര്‍ത്ത് ജീവനക്കാര്‍
- കുടുംബാസൂത്രണം അടിച്ചേൽപ്പിക്കില്ല: കുട്ടികളുടെ എണ്ണം ദാമ്പത്തികൾക്ക് തീരുമാനിക്കാം.
- പഠനം ഉപേക്ഷിച്ചു മരുഭൂമിയിൽ തേളിനെ പിടിക്കാൻ ഇറങ്ങിയ പയ്യൻ 25 വയസിൽ കോടീശ്വരനായി, കൂടെ 80,000 തേളുകളും