തട്ടിപ്പിന്റെ പുതിയ പുതിയ മാര്‍ഗങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പണം തട്ടാന്‍ അപകടം ‘അഭിനയിക്കുന്ന’ തട്ടിപ്പുകാരുടെ വാര്‍ത്തയാണ് ഇപ്പോള്‍ ബെംഗളൂരുവില്‍ നിന്ന് പുറത്തുവരുന്നത്.പലയിടത്തും ഇപ്പോള്‍ ഈ തട്ടിപ്പ് കാണാമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ‘ക്രാഷ് ഫോര്‍ കാഷ്’ എന്നറിയപ്പെടുന്ന തട്ടിപ്പുകളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.കാര്‍ ഡാഷ് കാമില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയാണ് പുറത്തുവന്നത്. വാഹനത്തിനടുത്തേക്ക് ഓടി വരുന്നയാള്‍ അയാളെ വാഹനമിടിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നതും, കൂട്ടാളികള്‍ ഇതിനെ പിന്തുണയ്ക്കുന്നതും വീഡിയോയില്‍ കാണാം.
ഇത്തരത്തില്‍ വാഹനം ഇടിച്ചുവെന്ന് വരുത്തിതീര്‍ത്ത് ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തുകയും വാഹന ഉടമകളില്‍ നിന്ന് പണം തട്ടുന്നതുമാണ് ഇവരുടെ രീതി. നേരത്തെ പല വിദേശ രാജ്യങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ നടന്ന വാര്‍ത്തകളും വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്.ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ് പ്രദേശത്ത് നിന്ന് റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. റോഡിലൂടെ പോകുന്ന കാറിന്റെ മുന്നിലേക്ക് ഒരാള്‍ ഓടിവരികയും റോഡില്‍ കിടക്കുകയുമായിരുന്നു. കാറിടിച്ച് വീണതാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം.
ഇയാളുടെ കൂട്ടാളികളെന്ന് സംശയിക്കുന്ന ബൈക്കിലെത്തിയ രണ്ട് പേര്‍ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നെത്തി തടയാന്‍ ശ്രമിക്കുന്നുമുണ്ട്. കാറിന്റെ ഡാഷ് കാമറയില്‍ ഈ ദൃശ്യങ്ങളെല്ലാം പതിയുകയായിരുന്നു. ഇതുകൊണ്ട് മാത്രമാണ് വലിയ തട്ടിപ്പില്‍ നിന്ന് കാറുടമ രക്ഷപ്പെട്ടതെന്നും ഇല്ലെങ്കില്‍ എന്തുസംഭവിക്കുമായിരുന്നുവെന്നുമാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നത്.
വരൻ ‘ചോളി കെ പീച്ചേ’ഗാനത്തിന് ചുവടുവച്ചു; വിവാഹം വേണ്ടെന്ന് വച്ച് വധുവിന്റെ പിതാവ്
വിവാഹച്ചടങ്ങില്‍ വരൻ ജനപ്രിയ ബോളിവുഡ് ഗാനത്തിന് ചുവടുവച്ചതോടെ കല്യാണം വേണ്ടെന്നുവെച്ച് വധുവിന്റെ പിതാവ്.സുഹൃത്തുക്കള്‍ സന്തോഷിപ്പിക്കാൻ വരൻ “ചോളി കെ പീച്ചേ ക്യാ ഹെ” എന്ന ഗാനത്തിന് നൃത്തം ചെയ്തതാണ് പിതാവിനെ പ്രകോപിപ്പിച്ചത്.ഘോഷയാത്രയുമായാണ് വരൻ ന്യൂഡല്‍ഹിയിലെ വേദിയിലെത്തിയത്. ആഘോഷത്തിനിടെ സുഹൃത്തുക്കള്‍ വരനെ തങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യാൻ ക്ഷണിച്ചു. എന്നാല്‍ ചോളി കെ പീച്ചേ ഗാനം കേട്ടതോടെ വരനും ആവേശം നിയന്ത്രിക്കാനായില്ല, അതിഥികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചേർന്ന് യുവാവും നൃത്തം ചെയ്തു. എന്നാല്‍ വധുവിന്റെ പിതാവിന് വരന്റെ പ്രവർത്തി അംഗീകരിക്കാനായില്ല.
വരന്റെ പ്രകടനം അനുചിതമെന്ന് പറഞ്ഞ് പ്രകോപിതനായ പിതാവ് ഉടൻതന്നെ കല്യാണച്ചടങ്ങുകള്‍ നിർത്തിവച്ചു. വരന്റെ പ്രവർത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച ഇയാള്‍ അരിശം മാറാതെ വേദിവിട്ടിറങ്ങിപോയി. വധു എന്തുചെയ്യണമെന്നറിയാതെ നിസഹായായി. വരൻ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും തീരുമാനം മാറ്റാൻ പിതാവ് തയാറായില്ല. വാർത്ത സമൂഹമദ്ധ്യമങ്ങളില്‍ തരംഗമായതോടെ മകളും വരന്റെ കുടുംബവും തമ്മില്‍ ബന്ധം തുടരുന്നതും ഇയാള്‍ വിലക്കി.a