Home Featured പുതിയ പാചകവാതക നിയമം പ്രാബല്യത്തില്‍; അകൗണ്ടില്‍ സബ്‌സിഡി വരുമോ ഇല്ലയോ? അറിയാം കൂടുതല്‍

പുതിയ പാചകവാതക നിയമം പ്രാബല്യത്തില്‍; അകൗണ്ടില്‍ സബ്‌സിഡി വരുമോ ഇല്ലയോ? അറിയാം കൂടുതല്‍

ന്യൂഡെല്‍ഹി:  പുതിയ പാചകവാതക നിയമം പ്രാബല്യത്തില്‍ വന്നു. നിങ്ങളുടെ അകൗണ്ടില്‍ സബ്‌സിഡി വരുന്നുണ്ടോ ഇല്ലയോ എന്ന് ഇനി പരിശോധിക്കുക.പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിനൊപ്പം എല്‍പിജി സിലിന്‍ഡറിന് സബ്സിഡിയും കഴിഞ്ഞമാസം കേന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് കാലത്ത് സബ്‌സിഡി നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ അത് പുനരാരംഭിച്ചെങ്കിലും ഉജ്വല പദ്ധതി പ്രകാരമുള്ള സിലിന്‍ഡറുകള്‍ക്ക് മാത്രമേ ലഭിക്കൂ. ഇത് ദരിദ്രരും താഴ്ന്ന വരുമാനക്കാരുമായ കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യും.

200 രൂപ സബ്സിഡി അവരുടെ അകൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. ഒരു സിലിന്‍ഡറിന് ആയിരം രൂപ എന്ന നിരക്കിലാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍, ഉജ്വല സിലിന്‍ഡറിന്റെ വില ഏകദേശം 800 രൂപയാകും. വിലക്കയറ്റത്തിനെതിരെയുള്ള ഫലപ്രദമായ നടപടിയെന്ന നിലയിലാണ് കേന്ദ്രസര്‍കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സര്‍കാര്‍ കണക്കനുസരിച്ച്‌, രാജ്യത്തെ ഒമ്ബത് കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സിലിന്‍ഡറുകളുടെ സബ്സിഡിയുടെ പ്രയോജനം ലഭിക്കും. സബ്സിഡിയില്‍ ഒരു വര്‍ഷം 12 സിലിന്‍ഡറുകള്‍ നല്‍കും. കഴിഞ്ഞ മാസങ്ങളില്‍ സര്‍കാര്‍ പലതവണ എല്‍പിജി സിലിന്‍ഡറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. തലസ്ഥാനമായ ഡെല്‍ഹിയില്‍ 1003 രൂപയാണ് നിരക്ക്. നിങ്ങള്‍ ഉജ്വല പദ്ധതിയുടെ സിലിന്‍ഡര്‍ എടുക്കുകയാണെങ്കില്‍, കിഴിവ് കഴിഞ്ഞ് അത് 803 രൂപയ്ക്ക് ലഭിക്കും.

മുമ്ബ് ഉജ്വല പദ്ധതിക്ക് പുറമെ സാധാരണ സിലിന്‍ഡറുകള്‍ക്കും സബ്സിഡി ലഭ്യമായിരുന്നു. പുതിയ നിയമം വന്ന ശേഷം, ഉജ്വല പദ്ധതിയിലുള്ളവര്‍ക്കേ സബ്സിഡി ലഭ്യമാകൂ. ഏത് വിഭാഗം ആളുകള്‍ക്കാണ് ഉജ്വല പദ്ധതിക്ക് അര്‍ഹതയെന്ന് അറിയേണ്ടത് പ്രധാനമാണ്. പട്ടികജാതി, പട്ടികവര്‍ഗം, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ), അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങള്‍, അന്ത്യോദയ അന്ന യോജന (എഎവൈ), തേയില, മുന്‍ തേയിലത്തോട്ട തൊഴിലാളികള്‍, വനവാസികള്‍, ദ്വീപുകളിലും നദീദ്വീപുകളിലും താമസിക്കുന്നവര്‍, എസ്‌ഇസിസി കുടുംബങ്ങള്‍ (എഎച്ച്‌എല്‍ ടിന്‍) എന്നിവര്‍ അര്‍ഹരാണ്. ഉജ്വല പദ്ധതിയുടെ കണക്ഷന്‍ നല്‍കുന്നത് ഒരു പാവപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ സ്ത്രീയുടെ പേരിലാണ്.

മേല്‍പ്പറഞ്ഞ വിഭാഗത്തിലുള്ള ആളുകള്‍ക്ക് മാത്രമേ സബ്സിഡി ആനുകൂല്യം ലഭിക്കൂ. ഉജ്വല സ്‌കീമില്‍ ചേരുന്നതിന്, അപേക്ഷകന്റെ പ്രായം 18 വയസിന് മുകളില്‍ ആയിരിക്കണം. കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരില്‍ ഉജ്വല കണക്ഷന്‍ ഉണ്ടാകരുത്, എങ്കിലേ സബ്സിഡി ആനുകൂല്യം ലഭ്യമാകൂ.

You may also like

error: Content is protected !!
Join Our WhatsApp Group