Home Featured സെന്‍സറുണ്ട്, പുകവലിച്ചാല്‍ ‘എട്ടിന്റെ പണി’! പുതിയ വന്ദേഭാരതിന്റെ സവിശേഷതകള്‍ ഇങ്ങനെ

സെന്‍സറുണ്ട്, പുകവലിച്ചാല്‍ ‘എട്ടിന്റെ പണി’! പുതിയ വന്ദേഭാരതിന്റെ സവിശേഷതകള്‍ ഇങ്ങനെ

by admin

ന്യൂഡല്‍ഹി: പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് നിരവധി സവിശേഷതകളുമായാണ്. ഇതില്‍ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് സ്‌മോക്ക ഡിറ്റക്ഷന്‍ സെന്‍സറുകള്‍. പുകയുടെ സാനിധ്യം തിരിച്ചറിഞ്ഞാല്‍ ട്രെയിന്‍ ഉടനടി നിര്‍ത്തുന്ന ഈ സെന്‍സറുകള്‍ പുതിയ വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലും ഉണ്ട്.

അതായത് ടോയിലറ്റില്‍ കയറി പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിന്‍ ഉടനെ നില്‍ക്കും. എന്നാല്‍ ടോയിലറ്റിനുള്ളില്‍ ഇത്തരം സംവിധാനമുണ്ടെന്ന് എല്ലാ യാത്രക്കാര്‍ക്കും അറിയില്ല എന്നതാണ് സത്യം.

കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളില്‍ 2 തവണയാണ് ഇങ്ങനെ നിന്നത്. തിരൂര്‍, പട്ടാമ്പി-പള്ളിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം. ടോയിലറ്റിനുള്ളില്‍ കയറി യാത്രക്കാരന്‍ പുകവലിച്ചതാണ് കാരണം. ട്രെയിന്‍ നിന്നതിനെത്തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരാവുകയും ചെയ്തു.തുടര്‍ന്ന് പുകവലിച്ചവരില്‍ നിന്ന് പിഴയീടാക്കുകയും ചെയ്തു. വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ച്, യാത്രക്കാര്‍ കയറുന്ന സ്ഥലം, ടോയിലറ്റിനകം തുടങ്ങിയ ഇടങ്ങലില്‍ സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകള്‍ ഉണ്ട്. പുകയുടെ അളവ് ഈ സെന്‍സറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അളവില്‍ കൂടുതലായാല്‍ അവ ഓണാകും.

ലോക്കോ കാബിന്‍ ഡിസ്പ്ലേയില്‍ അലാറം മുഴങ്ങും. ഏത് കോച്ചില്‍, എവിടെനിന്നാണ് പുക വരുന്നതെന്നും സ്‌ക്രീനില്‍ തെളിയും. അലാറം മുഴങ്ങിയാല്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തണമെന്നാണ് നിയമം.

റെയില്‍വേയുടെ സാങ്കേതികവിഭാഗം ജീവനക്കാര്‍ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഉറപ്പുവരുത്തണം. എങ്കില്‍ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യുകയുള്ളൂ.

You may also like

error: Content is protected !!
Join Our WhatsApp Group