രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിലായി. നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ) ഫാസ്ടാഗ് ബാലന്‍സ് വാലിഡേഷന്‍ നിയമങ്ങളില്‍ വലിയ മാറ്റമാണ് വരുത്തിയിട്ടുണ്ട്.ഈ മാറ്റം ഫാസ്റ്റാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള നിങ്ങളുടെ വാഹനത്തിലെ എല്ലാ ഉപയോക്താക്കളെയും ബാധിക്കുമെന്ന് സാരം.വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല. മാത്രമല്ല, ബാലന്‍സ് ഇല്ലാതിരിക്കുക, കെ വൈ സി പൂര്‍ത്തിയാക്കാതിരിക്കുക, ചേസിസ് നമ്ബറും വാഹനത്തിന്റെ രജിസ്റ്റര്‍ നമ്ബറും തമ്മില്‍ വ്യത്യാസമുണ്ടാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.
ഫാസ്റ്റ് ടാഗ് സ്‌കാന്‍ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും.അതേസമയം, ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്ബ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യം തന്നെ. ടോള്‍പ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാര്‍ജ് ചെയ്താല്‍ ഈടാക്കിയ പിഴ ഒഴിവാക്കാം.പുതിയ നിയമം എന്തൊക്കെയാണെന്നും ഇത് നിങ്ങളെ എങ്ങനെ ബാധിക്കുമെന്നതും ടോള്‍ പ്ലാസ കടക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിയമം ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്ന് സാധാരണ ടോള്‍ നിരക്കിന്റെ ഇരട്ടിയെന്ന നിലയിലാകും പിഴ ഈടാക്കുക.
ഭക്ഷണം കഴിക്കാൻ മടികാണിച്ച കുട്ടികളെ ശകാരിച്ചതിന് ഭാര്യയുമായി തര്‍ക്കം; മൂന്ന് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്ന് യുവാവ്
ഭക്ഷണം കഴിക്കാൻ മടികാണിച്ച കുട്ടികളെ ശകാരിച്ചതിന് ഭാര്യയുമായി തർക്കം. മഹാരാഷ്ട്രയിലെ കുർളയില്‍ മൂന്ന് മാസം പ്രായമുള്ള സ്വന്തം മകളെ നിലത്തെറിഞ്ഞ് കൊന്ന് പിതാവ്.കുർളയിലെ വിനോബ ഭാവെ നഗർ സ്വദേശിയായ 33 കാരൻ പർവേസ് സിദ്ദിഖിയാണ് സ്വന്തം കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നത്. ഭാര്യയുടെ പരാതിയില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തൊഴില്‍ രഹിതനായ ഇയാളും ഭാര്യയും തമ്മില്‍ തർക്കം പതിവായിരുന്നു. ശനിയാഴ്ച ഉച്ച കഴിഞ്ഞും സമാനമായ തർക്കം ദമ്ബതികള്‍ക്കിടയിലുണ്ടായി. പെട്ടന്നുണ്ടായ പ്രകോപനത്തില്‍ 33കാരൻ മകളെ ഭാര്യയുടെ കയ്യില്‍ നിന്ന് വാങ്ങി നിലത്തേക്ക് എറിയുകയായിരുന്നു. ആഫിയ എന്ന പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും രണ്ട് അനിയൻമാരും ഭാര്യയും മൂന്ന് പെണ്‍മക്കളുമുള്ള കുടുംബത്തിലാണ് അതിക്രമം നടന്നത്. 33കാരന് അഞ്ചും രണ്ടും വയസ് പ്രായമുള്ള രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്.
ഇളയ സഹോദരന്മാർ രണ്ട് പേരും ഫാർമസ്യൂട്ടിക്കല്‍ കമ്ബനിയിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ വരുമാനത്തെ ആശ്രയിച്ചായിരുന്നു 33 കാരന്റെ കുടുംബത്തിന്റെ ചെലവുകള്‍ നടന്നിരുന്നത്. അക്രമം നടക്കുന്ന സമയത്ത് 33കാരന്റെ മാതാപിതാക്കള്‍ വീട്ടിലെ ഹാളിലും ഭാര്യ മൂത്ത കുട്ടികള്‍ക്കൊപ്പം കിടപ്പുമുറിയിലുമായിരുന്നു ഉണ്ടായിരുന്നത്. മുതിർന്ന കുട്ടികള്‍ ഭക്ഷണം കഴിക്കാൻ വിമുഖത കാണിച്ച സമയത്ത് ഭാര്യ വഴക്ക് പറഞ്ഞതില്‍ പ്രകോപിതനായാണ് പിഞ്ചുമകളെ 33 കാരൻ ആക്രമിച്ചത്.
ഹാളിലെ തറയിലേക്ക് മാതാപിതാക്കളുടെ മുന്നിലേക്കാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ വലിച്ചെറിഞ്ഞത്. ഇതിന് പിന്നാലെ ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. കുടുംബാംഗങ്ങള്‍ ചേർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെയാണ് 33കാരന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.