Home Featured നമ്മ മെട്രോ ആർവി റോഡ് സ്റ്റേഷനിൽ തിരക്ക് നിയന്ത്രിക്കാൻ പുതിയ പ്രവേശന കവാടം തുറന്നു

നമ്മ മെട്രോ ആർവി റോഡ് സ്റ്റേഷനിൽ തിരക്ക് നിയന്ത്രിക്കാൻ പുതിയ പ്രവേശന കവാടം തുറന്നു

by admin

ബെംഗളൂരു∙ നമ്മ മെട്രോ ആർവി റോഡ് സ്റ്റേഷനിൽ തിരക്ക് നിയന്ത്രിക്കാൻ പുതിയ പ്രവേശന കവാടം തുറന്നു. ഇതോടെ ഒന്നാം പ്ലാറ്റ്ഫോമിലേക്കു നേരിട്ടു പ്രവേശിക്കാനാകും. പ്രവേശന കവാടത്തിന്റെ അഭാവം തിരക്ക് നിയന്ത്രണാതീതമാക്കുന്നതായി യാത്രക്കാരിൽനിന്നു വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജനുവരിയിൽ ഇലക്ട്രോണിക് സിറ്റി പാത കൂടി തുറക്കുന്നതോടെ ആർവി റോഡ് ഇന്റർചേഞ്ച് സ്റ്റേഷനായി മാറുന്നതു കൂടി കണക്കിലെടുത്താണിത്. ഇതോടെ പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.

നാഗസന്ദ്ര–മാധവാര സർവീസ് ഇനി വൈകരുതെന്ന് ആവശ്യം: നാഗസന്ദ്ര–മാധവാര 3.14 കിലോമീറ്റർ പാതയിൽ റെയിൽവേയുടെ അനുമതി ലഭിച്ചിട്ടും സർവീസ് ആരംഭിക്കാത്തതിൽ വിമർശനവുമായി ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈ രംഗത്തെത്തി. അനാവശ്യ കാലതാമസം വരുത്തി സംസ്ഥാന സർക്കാർ നഗരവാസികളെ ശിക്ഷിക്കുകയാണ്.

ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള താൽപര്യക്കുറവാണ് ഇതു സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വിഷയത്തിൽ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ച പാതയിൽ ഉദ്ഘാടന തീയതി നിശ്ചയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകാത്തതു മൂലമാണ് സർവീസ് വൈകുന്നത്.

ഭീഷണിക്കാരെ നിലയ്‌ക്ക് നിര്‍ത്തും; ഇന്നുമാത്രം 30 വ്യാജ ഭീഷണി; വിമാനക്കമ്ബനികളുടെ CEOമാരുടെ യോഗം വിളിച്ച്‌ ബുക്കസ്

വർദ്ധിച്ചുവരുന്ന വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാനക്കമ്ബനികളുടെ മേധാവിമാരുടെ യോഗം വിളിച്ച്‌ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി (BCAS).എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനമായ ഡല്‍ഹിയിലെ രാജീവ് ഗാന്ധി ഭവനിലാണ് യോഗം നടക്കുന്നത്. രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനക്കമ്ബനികളുടെയും സിഇഒമാർ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. BCAS ഡയറക്ടർ ജനറല്‍ സുല്‍ഫിക്കർ ഹസന്റെ അദ്ധ്യക്ഷതയിലാണ് യോഗം.കഴിഞ്ഞ ആറ് ദിവസത്തിനിടെ 70 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്.

ശനിയാഴ്ച മാത്രം മുപ്പതോളം വിമാനങ്ങള്‍ക്ക് നേരെ ഭീഷണി ഉയർന്നു. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, വിസ്താര, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവയ്‌ക്കെല്ലാം ഭീഷണി ലഭിച്ചിരുന്നു. വ്യാജ ഭീഷണികളെ തുടർന്ന് വലിയ സമയനഷ്ടവും സാമ്ബത്തിക ബാധ്യതയുമാണ് എയർലൈനുകള്‍ക്ക് ഉണ്ടായത്. കോടിക്കണക്കിന് രൂപ നഷ്ടം വന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താനും അടിയന്തര നടപടി സ്വീകരിക്കാനുമാണ് വിമാനക്കമ്ബനികളുടെ മേധാവിമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്നാണ് വിവരം. വ്യാജ ബോംബ് ഭീഷണികളെ നേരിടാൻ പുതിയ മാർഗനിർദേശങ്ങള്‍ ഡിജിസിഎ പുറപ്പെടുവിച്ചേക്കും.

You may also like

error: Content is protected !!
Join Our WhatsApp Group