Home Featured ബെംഗളൂരുവില്‍ നിന്നും ശബരിമലയിലേക്ക് പുതിയ ബസ് സര്‍വീസ് പ്രഖ്യാപിച്ചു

ബെംഗളൂരുവില്‍ നിന്നും ശബരിമലയിലേക്ക് പുതിയ ബസ് സര്‍വീസ് പ്രഖ്യാപിച്ചു

by admin

ശബരിമല തീർഥാടകര്‍ക്കായി ബസ് സർവീസ് ആരംഭിച്ചു കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ബെംഗളൂരുവിൽ നിന്നും നിലയ്ക്കലിലേക്കാണ് സർവീസ്. ഐരാവത് വോൾവോ ബസ് സർവീസാണ് ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നവംബർ 29 ന് ബസ് സർവീസ് ആരംഭിക്കും.

ബെംഗളൂരുവിലെ ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1:50 നായിരിക്കും ബസ് പുറപ്പെടുക. പിറ്റേ ദിവസം രാവിലെ 6:45 ന് നിലയ്ക്കലിൽ എത്തിച്ചേരും. തിരിച്ച് നിലയ്ക്കലിൽ നിന്ന് ആറിന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 10 മണിയോടെ ബെംഗളൂരുവിൽ എത്തും. യാത്രക്കാരന് 1,750 രൂപയാണ് ചെലവ് വരുന്നത്. സ്വകാര്യ റിസർവേഷൻ കൗണ്ടറുകൾ കൂടാതെ ബെംഗളൂരു നഗരത്തിലും കർണാടകയിലെ വിവിധ റിസർവേഷൻ കൗണ്ടറുകളിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

രാത്രി ചെന്നായ്‌ക്കളുടെ ഓരി, പ്രേതങ്ങളുടെ അലറല്‍; പതിവായതോടെ സ്ത്രീകളുടെ ഗര്‍ഭമലസി, പലര്‍ക്കും ഇൻസോമ്നിയ; ശബ്ദ ബോംബിന് ഇരയായി ജനങ്ങള്‍

ദക്ഷിണ കൊറിയൻ ജനതയെ ഏതെല്ലാം വിധത്തില്‍ പ്രതിസന്ധിയിലാക്കാമെന്ന ചിന്തയില്‍ കൂലങ്കഷമായി ഗവേഷണം നടത്തുന്നവരാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.അതിർത്തി ഗ്രാമങ്ങളിലേക്ക് മാലിന്യബലൂണുകളയച്ച്‌ ജനജീവിതം ദുസ്സഹമാക്കിയ കിം നേതൃത്വം ഇപ്പോള്‍ പുതിയതരം ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ദക്ഷിണ കൊറിയൻ ഗ്രാമങ്ങളില്‍ ‘നോയ്സ് ബോംബിംഗ്’ അഥവാ ശബ്ദബോംബുകള്‍ പൊട്ടിക്കുകയാണ് ഉത്തരകൊറിയ.ദക്ഷിണ കൊറിയയുടെ അതിർത്തി പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളില്‍ നോയ്സ് ബോംബിംഗ് നടത്തി അവിടെയുള്ള ജനങ്ങളെ മാനസികമായി പ്രതിസന്ധിയിലാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

രാത്രിയായാല്‍ ചെന്നായ്‌ക്കള്‍ ഓരിയിടുന്നതും പ്രേതകള്‍ ചീറുന്നതുമായ ശബ്ദവും ലൗഡ്സ്പീക്കറിലെന്ന പോലെ മുഴങ്ങാൻ തുടങ്ങും. ഇതോടെ ഉറക്കം പമ്ബകടക്കും. രാത്രിയായല്‍ ഉറങ്ങുകയെന്ന ഏറ്റവും അടിസ്ഥാനപരമായ മാനുഷികാവകാശമാണ് ദക്ഷിണ കൊറിയൻ ഗ്രാമവാസികള്‍ക്ക് ഇവിടെ നിഷേധിക്കപ്പെടുന്നത്. ആഴ്ചകളോളം ആവർത്തിച്ചപ്പോള്‍ ഗ്രാമവാസികള്‍ക്ക് രോഇൻസോമ്നിയ അടക്കം നിരവധി അസുഖങ്ങള്‍ പിടിപെടാൻ തുടങ്ങിയിരിക്കുകയാണ്.

ശരിയായ ഉറക്കം ലഭിക്കാത്തതിനാല്‍ ചിലർക്ക് അസഹനീയമായ തലവേദനയാണ് അനുഭവപ്പെടുന്നത്. മറ്റ് ചിലർക്കാകട്ടെ ഗർഭം അലസുക പോലും ചെയ്തു. അതിർത്തി ഗ്രാമമായ ദംഗ്സാനില്‍ നോയ്സ് ബോംബിംഗ് കൂടുതലാണെന്നാണ് റിപ്പോർട്ട്. വെറും 354 പേർ മാത്രം താമസിക്കുന്ന ഈ ഗ്രാമത്തില്‍ ഭൂരിഭാഗവും മുതിർന്നവരും വയോധികരുമാണ്. ജനലുകളുടെ പുറത്ത് കട്ടിയുള്ള വസ്തുക്കള്‍ ഒട്ടിച്ചുവച്ചാണ് ശബ്ദ ബോംബില്‍ നിന്ന് ഇവർ രക്ഷനേടാൻ ശ്രമിക്കുന്നത്. ചിലപ്പോള്‍ പകല്‍ സമയങ്ങളിലും ശബ്ദ ബോംബുകള്‍ പൊട്ടാൻ തുടങ്ങും. ഗ്രാമത്തിലെ കുട്ടികള്‍ക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുമുണ്ട്. പുതിയ തന്ത്രമായ നോയ്സ് ബോംബിംഗ് എന്ന് അവസാനിക്കുമെന്നോ ഉത്തരകൊറിയൻ ആക്രമണങ്ങള്‍ എന്നെങ്കിലും തീരുമെന്നോ തങ്ങള്‍ക്ക് അറിയില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group