Home Featured ബംഗളൂരു: തടാകത്തിലെറിഞ്ഞ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി

ബംഗളൂരു: തടാകത്തിലെറിഞ്ഞ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി

by admin

ബംഗളൂരു: മാതാവ് തടാകത്തിലെറിഞ്ഞ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി.ബെളഗാവി കാനബർഗി വില്ലേജിലാണ് സംഭവം.റോബർട്ട് കരവിനകൊപ്പിയുടെ ഭാര്യ ശാന്തയാണ് (35) കുഞ്ഞിനെ തടാകത്തിലെറിഞ്ഞത്. കുഞ്ഞിന് അപസ്മാരമുള്ളതാണ് ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്.കന്നുകാലികളെ കുളിപ്പിക്കാനെത്തിയ നാട്ടുകാർ സംഭവം കണ്ടതോടെ ഉടൻ നീന്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. മാതാവിന് കൗണ്‍സലിങ് നല്‍കിയശേഷം കുഞ്ഞിനെ കൈമാറി. കുഞ്ഞിനെ പിന്നീട് ബെളഗാവി ചില്‍ഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റി. പൊലീസ് മാതാവിനെ അറസ്റ്റ് ചെയ്തു.

പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടം: കുട്ടിയെ കാണാൻ അല്ലു അര്‍ജുൻ എത്തിയില്ലെന്ന് ആക്ഷേപം

പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടി ഗുരുതരാവസ്ഥയില്‍.അതിനിടെ കുട്ടിയെ കാണാൻ അല്ലു അർജുൻ എത്തിയില്ലെന്ന് ആക്ഷേപമുണ്ട്.എന്നാല്‍ നിലവില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് കുട്ടിയെ സന്ദർശിക്കാത്തതെന്നാണ് അല്ലു അർജുൻ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കുന്നത്.ആ നിർഭാഗ്യകരമായ സംഭവത്തിന് ശേഷം ചികിത്സയില്‍ കഴിയുന്ന കുട്ടിയെക്കുറിച്ച്‌ എനിക്ക് അതീവ ഉത്കണ്ഠയുണ്ട്. എന്നാല്‍ നിയമനടപടികള്‍ നടക്കുന്നതിനാല്‍, ആ കുഞ്ഞിനേയും കുടുംബത്തെയും ഈ സമയത്ത് സന്ദർശിക്കരുതെന്ന് എനിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തില്‍ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ആ കുഞ്ഞിനേയും കുടുംബത്തെയും എത്രയും വേഗം കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു”- എന്ന് നടൻ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.അല്ലു അർജുൻ ജയില്‍ മോചിതനായതിന് പിന്നാലെ പിന്നാലെ നിരവധി സിനിമാ താരങ്ങള്‍ നടനെ കാണാനെത്തുകയും അതിന്റെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നാലെ അല്ലു അർജുനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമർശനം ഉയരുകയും ചെയ്തു.

തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ മകൻ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ തുടരുന്ന ഈ സമയത്ത് ഇത്തരം ആഘോഷങ്ങള്‍ വേണമായിരുന്നോ എന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.ഡിസംബർ നാലിന്, ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗർ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group