Home Featured ബെംഗളൂരു : നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കി കൊന്ന് അമ്മ; അറസ്റ്റില്‍

ബെംഗളൂരു : നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കി കൊന്ന് അമ്മ; അറസ്റ്റില്‍

by admin

ബെംഗളൂരു: നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. ബെംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം.പ്രസവാനന്തരമുള്ള വിഷാദരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണന് വിവരം. സംഭവത്തില്‍ 27കാരിയായ രാധയെ പോലീസ് അറസ്റ്റ് ചെയ്തു.കുഞ്ഞിനെ പൂർണ്ണവളർച്ച എത്തുന്നതിന് മുൻപാണ് രാധ പ്രസവിച്ചത്. ജനിച്ചത് മുതല്‍ കുഞ്ഞ് പാല് കുടിക്കാൻ തയ്യാറായിട്ടില്ലെന്നും കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്നും മാതാവ് പറഞ്ഞു. അതുകൊണ്ട് കുഞ്ഞിന് എന്തോ പ്രശ്നമുണ്ടെന്നാണ് രാധ കരുതിയിരുന്നത്. ഇവർക്ക് പ്രസവാനന്തരമുള്ള വിഷാദ രോഗവും ബാധിച്ചിരുന്നതായാണ് റിപ്പോർട്ട്.

രാധയുടെ ഭർത്താവ് നിലവില്‍ ജോലിക്ക് പോകുന്നില്ല. കൂടാതെ അദ്ദേഹം പൂർണ മദ്യപാനി കൂടിയാണ്. രാധ നിലവില്‍ വിശ്വവേശപൂരിയിലെ മാതാപിതാക്കളുടെ വീട്ടിലാണ് താമസം. ഇവിടെ ചെന്ന് രാധയെയും കുട്ടിയേയും ഭർത്താവ് കാണാറില്ലെന്നും പോലീസ് പറയുന്നു.തിങ്കളാഴ്ച രാത്രിയോടെയാണ് സ്റ്റവ് കത്തിച്ച്‌ ഒരു പത്രം വെള്ളം തിളപ്പിച്ച ശേഷം രാധ അതിനകത്തേക്ക് കുഞ്ഞിനെ കിടത്തിയതെന്നും പോലീസ് പറഞ്ഞു. തുടർന്ന്, ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group