Home Featured യെലഹങ്കയില്‍ മാലിന്യക്കൂമ്ബാരത്തിൽ നിന്ന് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി.

യെലഹങ്കയില്‍ മാലിന്യക്കൂമ്ബാരത്തിൽ നിന്ന് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി.

by admin

യെലഹങ്കയില്‍ മാലിന്യക്കൂമ്ബാരത്തിലെ പ്ലാസ്റ്റിക് ബാഗില്‍ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി.പൊലീസെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.സി.സി.ടി.വി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ബാഗ് ഉപേക്ഷിച്ച വ്യക്തിയെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ അയല്‍വാസിയായ പെണ്‍കുട്ടി നല്‍കിയ മാലിന്യ സഞ്ചി ഉപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും അയാള്‍ നിരപരാധിയാണെന്നും പൊലീസ് അറിയിച്ചു.

തുടർന്ന് ഇയാളെ വിട്ടയച്ചു.പച്ചക്കറി കച്ചവടക്കാരിയായ പെണ്‍കുട്ടി അതേ പ്രദേശത്ത് താമസിക്കുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂർത്തിയാകാത്ത തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും തുടർന്ന് ഗർഭിണിയാവുകയും ആയിരുന്നു.

എന്നാല്‍ വിവരം വീട്ടില്‍ മറച്ചുവെക്കുകയും പ്രസവത്തെ തുടർന്ന് കുഞ്ഞ് മരണപ്പെടുകയും ചെയ്തതിനെ തുടർന്നാണ് കുഞ്ഞിനെ മാലിന്യ കൂമ്ബാരത്തില്‍ ഉപേക്ഷിക്കാൻ തീരുമാനിച്ചെതെന്നും യുവതി പറയുന്നു.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്

You may also like

error: Content is protected !!
Join Our WhatsApp Group