ബംഗളൂരു: മാണ്ഡ്യ നാഗമംഗല ബിജി നഗറിലെ ആദിചുഞ്ചനഗിരി മെഡിക്കല്‍ ആശുപത്രിക്ക് സമീപമുള്ള മാലിന്യക്കൂമ്ബാരത്തില്‍നിന്ന് നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടത്. പെണ്‍കുഞ്ഞായതിനാല്‍ ജനിച്ചയുടനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് പൊലീസ് നിഗമനം.
കുഞ്ഞിന് അടുത്ത മൂന്ന് ദിവസത്തേക്ക് ആദിചുഞ്ചനഗിരി മെഡിക്കല്‍ ആശുപത്രിയില്‍ വൈദ്യസഹായം ലഭിക്കും. തുടർന്ന് ജില്ല ശിശുക്ഷേമ സമിതിക്ക് കൈമാറുമെന്ന് സി.ഡി.പി.ഒ കൃഷ്ണമൂർത്തി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വനിത ശിശുക്ഷേമ വകുപ്പ് നല്‍കിയ പരാതിയില്‍ ബെല്ലൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
പാട്ടും ഡാന്‍സുമായി ‘ന്യൂജെൻ ആരാധന’, ഇൻസ്റ്റഗ്രാമില്‍ വൈറല്‍; ജോണ്‍ ജെബരാജ് പീഡിപ്പിച്ചത് മാതാപിതാക്കളില്ലാത്ത 17കാരിയെ
പോക്സോ കേസില്‍ പിടിയിലായ പാസ്റ്റർ ജോണ്‍ ജെബരാജ് (37) യുട്യൂബിലും ഇൻസ്റ്റഗ്രാമിലും വൈറല്‍ താരം.കോയമ്ബത്തൂർ സിറ്റി സെൻട്രല്‍ വനിതാ പൊലീസ് പോക്സോ കേസ് ചുമത്തിയതിനെ തുടർന്ന് ഇയാള്‍ മൂന്നാറിലെ കോട്ടേജില്‍ കുറച്ച് കാലമായി ഒളിവിലായിരുന്നു.കുടുംബത്തോടൊപ്പമാണ് ജോണ്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. തുടർന്ന് ഇന്നലെ ഇൻസ്‌പെക്ടർ അർജുൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടേജില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോയമ്ബത്തൂരില്‍ ‘കിങ് ജനറേഷൻ ചർച്ച്’ എന്ന പ്രാർഥനാ ഗ്രൂപ്പിലെ പാസ്റ്ററായിരുന്നു ജോണ്‍. സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ഫോളോവേഴ്സും പ്രതിക്ക് ഉണ്ടായിരുന്നു. ന്യൂജെൻ ആരാധന രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു പ്രതി. പാട്ടു ഡാന്‍സുമൊക്കെയായിട്ടാണ് ആരാധന നടത്തുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ആരാധന ശുശ്രൂഷകളുടെ വിഡിയോകളും ഇയാള്‍ പങ്കിടാറുണ്ട്.