Home Uncategorized ബംഗളുരു : പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ബംഗളുരു : പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

by admin

ബംഗളുരു: നവജാത ശിശുവിനെ മാലിന്യക്കൂമ്ബാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മദനായകനഹള്ളിയില്‍ റോഡരികിലെ മാലിന്യക്കൂമ്ബാരത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച്‌ ഉടൻ പൊലീസ് എത്തി കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി.മദനായകനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ശാരീരകമായി ഉപദ്രവിച്ചു; വ്ളോഗര്‍ രോഹത്തിനെതിരെ സഹോദരിയുടെ പരാതി, പോലീസ് കേസെടുത്തു

ഗ്രീൻഹൗസ് ക്ലീനിങ് സർവീസ് എന്ന യുട്യൂബ് ചാനലിലെ വ്ളോഗർ രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ വനിത പോലീസ്.വ്ളോഗറുടെ സഹോദരി നല്‍കിയ പരാതിയിന്മേലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശാരീരികമായി ഉപദ്രവിച്ചുയെന്നും സമൂഹികമാധ്യമത്തിലൂടെ തന്നെ അപമാനപ്പെടുത്തിയെന്നുള്ള സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ പോലീസ് വ്ളോഗർക്കെതിരെ കേസെടുത്തിരിക്കുന്നത്. രോഹിത്തിൻ്റെ യുട്യൂബ് ചാനലിൻ്റെ ആദ്യഘട്ടങ്ങളില്‍ സഹോദരിയും ചേർന്ന് പ്രവർത്തിച്ചിരുന്നു.

പ്രശ്നേഷ് എന്ന പേരില്‍ ട്രോളുകളിലൂടെയാണ് രോഹിത് യുട്യൂബില്‍ ഏറെ ശ്രദ്ധേയനായത്.തനിക്കും സഹോദരിക്കും അമ്മയ്ക്കുമിടയില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ച്‌ രോഹിത് കഴിഞ്ഞ ദിവസം യുട്യൂബില്‍ വീഡിയോ പങ്കുവെച്ചിരുന്നു. പ്രശ്നങ്ങള്‍ കുറിച്ച്‌ സംസാരിക്കുന്നതിനിടെ താൻ സഹോദരിയുടെ കൈയ്യില്‍ കയറി പിടിച്ചുയെന്നും രോഹിത് വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ തൻ്റെ മാതാവാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം തുടക്കമിട്ടതെന്നും, സാമ്ബത്തിക ചില തർക്കങ്ങളാണ് ഈ പ്രശ്നത്തിലേക്ക് നയിച്ചതെന്നും രോഹിത് തൻ്റെ വീഡിയോയില്‍ പറയുന്നുണ്ട്.

ഇത് കൂടാതെ സഹോദരിക്ക് ഒന്നില്‍ കൂടുതല്‍ ബന്ധങ്ങള്‍ ഉണ്ടായത് ചോദ്യം ചെയ്തും പ്രശ്നങ്ങള്‍ക്ക് മറ്റൊരു കാരണമായി രോഹിത് തൻ്റെ വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.അതേസമയം മറ്റ് യുട്യൂബർമാരുടെ വീഡിയോയിലൂടെയാണ് വ്ളോഗറുടെ സഹോദരി രോഹിത് തന്നെ ഉപദ്രവിച്ചുയെന്ന കാര്യം വ്യക്തമാക്കുന്നത്. ഇതിന് തെളിവായി വീഡിയോ ദൃശ്യം തൻ്റെ പക്കലുണ്ടെന്നും സഹോദരി അറിയിച്ചു. വാക്കേറ്റം കൈയ്യാങ്കളിലേയിലേക്ക് മാറിയപ്പോള്‍ അയല്‍വാസികള്‍ വന്നിടപ്പെട്ടപ്പോഴാണ് രോഹിത്തും ഭാര്യയും വീട്ടില്‍ നിന്നും ഇറങ്ങി പോയത്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ എല്ലാം വീഡിയോയ്ക്ക് കൂടുതല്‍ വ്യൂവ്സ് ലഭിക്കാനുള്ള തന്ത്രമാണെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്.

അടുത്ത ഫോർച്യൂണർ ലോഡിങ് എന്നാണ് പലരും ഈ പ്രശ്നങ്ങളെ കുറിച്ചുള്ള വീഡിയോയ്ക്ക് താഴെ കമൻ്റ് രേഖപ്പെടുത്തന്നത്.ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശിയാണ് വ്ളോഗർ രോഹിത്. ബി ടെക് കഴിഞ്ഞ് ജോലി പ്രവേശിച്ച രോഹിത് അത് ഉപേക്ഷിച്ചാണ് ഗ്രീൻഹൗസ് ക്ലീനിങ് സർവീസ് എന്ന പേരില്‍ ബിസിനെസ് ആരംഭിക്കുന്നത്. ഗ്രീൻഹൗസിൻ്റെ പ്രൊമോഷനായിട്ടാണ് രോഹിത് സോഷ്യല്‍ മീഡിയ ഉപയോഗിച്ചത്. പിന്നീട് ഏത് കാര്യത്തിനും പ്രശ്നം കണ്ടെത്തുന്ന രോഹിത്തിൻ്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് പാത്രമാകുകയും ചെയ്തു. തുടർന്ന് രോഹിത്തിനെ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പ്രശ്നേഷ് എന്ന് വിളിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group