ബെംഗളൂരു : ഒന്നര നൂറ്റാണ്ടി ന് ശേഷം ബെംഗളൂരു നഗര ത്തിൽ പുതിയ ജൈവവൈവി ധ്യ പാർക്ക് ആരംഭിക്കുന്നു. യെ ലഹങ്കയിലെ മദപ്പനഹള്ളിയിലാ ണ് വിശ്വഗുരു ബസവണ്ണ പാർ ക്ക് നിർമിക്കുന്നത്. പദ്ധതിയുടെ തുടക്കത്തിനായി 50 കോടി രൂപ സർക്കാർ അനുവദിച്ചു. മൂന്ന് ഘട്ടമായി നടപ്പാക്കുന്ന പദ്ധതി യുടെ ആദ്യ ഘട്ടം രണ്ട് വർഷ ത്തിനുള്ളിൽ പൂർത്തിയാക്കുമെ ന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖൻഡ്രെ അറിയിച്ചു. കർണാ ടക വനം വികസന കോർപ്പറേഷന്റെ ഉടമസ്ഥയിലുള്ള 153 ഏക്കർ സ്ഥലത്താണ് പാർക്ക് നിർമിക്കുന്നത്.ബെംഗളൂരുവിലെ മൂന്നാ മത്തെ ജൈവപാർക്കാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് 1870-ൽ കബൺ പാർക്ക് ആരംഭിച്ച തിന് ശേഷം പിന്നീട് ഇതുവരെ നഗരത്തിൽ ഒരു ജൈവവൈവി ധ്യ പാർക്കുണ്ടായില്ല.1760 ൽ തുടങ്ങിയ ലാൽബാ ഗിലെ ബൊട്ടാണിക്കൽ ഗാർഡ നാണ് ആദ്യത്തെ ജൈവപാർ ക്ക്. നിലവിൽ യൂക്കാലി മരങ്ങ ളുള്ള സ്ഥലത്താണ് പുതിയപാർക്ക് ആരംഭിക്കുന്നത്. ഈ മരങ്ങൾ വെട്ടിമാറ്റി മറ്റ് തദ്ദേശീ യമരങ്ങൾക്ക് വച്ചുപിടിപ്പിക്കും. ഔഷധത്തോട്ടം, പക്ഷിസങ്കേതം തുടങ്ങിയവുണ്ടാകും.വിദ്യാർഥികൾക്ക് ജൈവവൈ വിധ്യത്തെക്കുറിച്ച് മനസ്സിലാ ക്കുന്നതിനും പഠിക്കുന്നതിനും സഹായിക്കുന്ന കേന്ദ്രവും പാർ ക്കിങ്ങിന്റെ ഭാഗമായി ആരം ഭിക്കും.
മൂന്ന് ഘട്ടങ്ങളായി പൂർത്തി യാക്കുന്ന പദ്ധതിയുടെ ആദ്യഘ ട്ടമാണ് 250 കോടി രൂപ മുടക്കി ആദ്യം നടപ്പാക്കുക.ആദ്യഘട്ടം രണ്ട് വർഷത്തിനു ള്ളിൽ പൂർത്തിയാക്കാൻ സാധി ക്കുമെന്ന് മന്ത്രി പറഞ്ഞു.ബെംഗളൂരുവിൽ ആരംഭി ക്കുന്ന മൂന്നാമത്തെ ജൈവ വൈവിധ്യ പാർക്കായ ബസ വണ്ണ പാർക്കിന് വലുപ്പത്തി ലും മൂന്നാം സ്ഥാനമായിരിക്കും. ഒന്നാം സ്ഥാനം ആദ്യം ആരംഭി ച്ച 240 ഏക്കറുള്ള ലാൽബാഗ് പാർക്കാണ്.കബൺ പാർക്ക് 194 ഏക്ക റാണ്. കഴിഞ്ഞ വർഷം തന്നെ പുതിയ പാർക്കിനുള്ള പദ്ധതി നിർദേശമുണ്ടായിരുന്നു. കഴിഞ്ഞിടയ്ക്ക് ചേർന്ന മന്ത്രിസഭാ യോഗം പദ്ധതിയ്ക്ക് അംഗീകാരം. നൽകുകയും 50 കോടി രൂപ അനുവദിക്കുകയുമായിരുന്നു.പദ്ധതിയുമായി സഹകരി ക്കാൻ പല കമ്പനികളും രംഗ ത്ത് വന്നിട്ടുണ്ടെന്നാണ് അധികൃ തർ പറയുന്നത്.കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാഫണ്ട് പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാൻ സാ ധിക്കുമെന്നാണ് കരുതുന്നത്.. ഇത്തരത്തിൽ ലഭിക്കുന്ന പണം. ഉപയോഗിച്ചായിരിക്കും പദ്ധതി യുടെ വിപുലീകരണം.