Home Featured ബെംഗളൂരു : നഗരത്തിൽ പുതിയ ജൈവവൈവിധ്യ പാർക്ക് വരുന്നു

ബെംഗളൂരു : നഗരത്തിൽ പുതിയ ജൈവവൈവിധ്യ പാർക്ക് വരുന്നു

by admin

ബെംഗളൂരു : നഗരത്തിൻ്റെ വടക്കൻമേഖലയിൽ ജീവശ്വാസമേകുന്നതിനുള്ള പുതിയ ജൈവവൈവിധ്യ പാർക്ക് ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കം.യെലഹങ്കയിലെ മദപ്പനഹള്ളിയിലെ 153.4 ഏക്കർ സ്ഥലത്താണ് ബെംഗളൂരുവിലെ മൂന്നാമത്തെ ജൈവപ്പാർക്ക് വരുന്നത്. കർണാടക വനംവികസന കോർപ്പറേഷന്റെ ഉടമസ്ഥയിലുള്ളസ്ഥലം പാർക്കിനായി കൈമാറി. വിശദമായ പദ്ധതിരൂപരേഖ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കി നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് വനം മന്ത്രി ഈശ്വർ ഖൻഡ്ര അറിയിച്ചു.

നഗരത്തിൽ 150 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ജൈവവൈവിധ്യ പാർക്ക് ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1870-ൽ കബ്ബൺ പാർക്ക് ആരംഭിച്ചതിന് ശേഷം പിന്നീട് ഇതുവരെ നഗരത്തിൽ ഒരു ജൈവവൈവിധ്യ പാർക്കുണ്ടായിട്ടില്ലായിരുന്നു. 240 ഏക്കറിലുള്ള ലാൽബാഗിലെ ബൊട്ടാനിക്കൽ ഗാർഡനാണ് ആദ്യത്തെ ജൈവപാർക്ക്. നിലവിൽ യൂക്കാലി മരങ്ങളുള്ള സ്ഥലത്താണ് ഇപ്പോൾ പുതിയ പാർക്ക് ആരംഭിക്കുന്നത്. ഈ മരങ്ങൾ വെട്ടിമാറ്റി മറ്റ് തദ്ദേശിയമരങ്ങൾക്ക് വളരുവാൻ സാഹചര്യം ഒരുക്കും.

പലഘട്ടങ്ങളായി പൂർത്തിയാക്കുന്ന പാർക്കിൽ ഔഷധത്തോട്ടം, മൃഗശാല, പക്ഷിസങ്കേതം തുടങ്ങിയവുണ്ടാകും. പരിസ്ഥിതി വിദഗ്‌ധർ അടക്കമുള്ളവരുടെ നിർദേശങ്ങൾ പരിഗണിച്ചാകും അന്തിമരൂപരേഖയുണ്ടാക്കുന്നത്.ആദ്യഘട്ടത്തിനായി 20 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. രണ്ടരവർഷത്തിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പാകിസ്താനി ടിക് ടോക് താരം സന യൂസഫ് വെടിയേറ്റ് മരിച്ചു; ദുരഭിമാനക്കൊലയെന്ന് ആരോപണം

പാകിസ്താനി ടിക് ടോക് താരം സന യൂസഫ് ഇസ്ലാമാബാദിലെ വീട്ടില്‍ വെടിയേറ്റ് മരിച്ചു. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ പതിനേഴുകാരിയായ സനയ്ക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.വീട്ടിനകത്ത് അതിക്രമിച്ചു കയറിയ അജ്ഞാതൻ സനയ്ക്കു നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു.ഇൻസ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള സന പാകിസ്താനിലെ ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ചിത്രല്‍ സ്വദേശിയാണ്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലേക്ക് (പിഐഎംഎസ്) മാറ്റി.

പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ സജീവമായതിന്റെ പേരില്‍ സന ബന്ധുക്കളില്‍നിന്ന് എതിർപ്പുകള്‍ നേരിട്ടിരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ദുരഭിമാനക്കൊലയാണെന്നുള്ള ആരോപണം സജീവമാണ്.മാസങ്ങള്‍ക്കു മുമ്ബ് 15 വയസ്സുള്ള ക്വറ്റയില്‍നിന്നുള്ള ഹിറ എന്ന പെണ്‍കുട്ടി ടിക് ടോക്കില്‍ സജീവമായതിന്റെ പേരില്‍ പിതാവിന്റെയും അമ്മാവന്റെയും വെടിയേറ്റ് മരിച്ചിരുന്നു. ഹിറയുടെ പിതാവ് അൻവറുല്‍ ഹഖ് മകളുടെ സോഷ്യല്‍ മീഡിയ പ്രവർത്തനങ്ങള്‍ നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിനു വഴങ്ങാത്തതാണ് കൊലയിലേക്കു നയിച്ചത്.2016-ല്‍ പാകിസ്താനി സോഷ്യല്‍ മീഡിയ താരമായ ഖണ്ഡീല്‍ ബലൂച്ചിനെ സഹോദരൻ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയിരുന്നു. ഖണ്ഡീല്‍ ബലൂച്ച്‌ പാകിസ്താൻ ക്രിക്കറ്റ് ടീമിന് വേണ്ടി നഗ്നതാപ്രദർശനം നടത്താമെന്നു വാഗ്ദാനം ചെയ്തതും വാലന്റൈൻസ് ഡേയില്‍ ചുവന്ന ഗൗണ്‍ ധരിച്ചതും ഒട്ടേറെ പേരെ പ്രകോപിതരാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group