Home പ്രധാന വാർത്തകൾ ബെംഗളൂരു വിമാനത്താവളത്തില്‍ പുതിയ എടിസി ടവര്‍ വരുന്നു; പ്രവര്‍ത്തനം മെച്ചപ്പെടും, 2027ല്‍ പൂര്‍ത്തിയാക്കും

ബെംഗളൂരു വിമാനത്താവളത്തില്‍ പുതിയ എടിസി ടവര്‍ വരുന്നു; പ്രവര്‍ത്തനം മെച്ചപ്പെടും, 2027ല്‍ പൂര്‍ത്തിയാക്കും

by admin

ബെംഗളൂരു: നഗരത്തിന്റെ മുഖമായ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2027-ഓടെ പുതിയ എയർ ട്രാഫിക് കണ്‍ട്രോള്‍ ടവർ സ്ഥാപിക്കാൻ ഒരുങ്ങുന്നു.വിമാനത്താവളത്തിലെ വർധിച്ചുവരുന്ന തിരക്ക് കൈകാര്യം ചെയ്യാനാണ് ഈ നീക്കം. കെഐഎയുടെ നടത്തിപ്പുകാരായ ബെംഗളൂരു ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎല്‍) ഇതിനായുള്ള ടെൻഡർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.മാത്രമല്ല എടിസിയുടെ രൂപകല്‍പ്പനയ്ക്കും വികസനത്തിനുമുള്ള താല്‍പ്പര്യപത്രങ്ങള്‍ ക്ഷണിച്ചുകഴിഞ്ഞു. നിലവിലുള്ള എടിസി ടവർ വിമാനത്താവളം 2008-ല്‍ സ്ഥാപിതമായതു മുതല്‍ പ്രവർത്തനത്തിലുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏർപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പുതുതായി ബെംഗളൂരു വിമാനത്താവളത്തിലേക്ക് എടിസി ടവർ നിർമ്മിക്കാൻ ഒരുങ്ങുന്നത്.’നിലവിലുള്ള ടവറിന് പഴക്കം വന്നു. അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്, അതിനായി ഇത് അടച്ചിടേണ്ടി വരും.

അതുകൊണ്ട് പുതിയൊരു കെട്ടിടം ആവശ്യമാണ്. അടുത്ത രണ്ട് വർഷത്തിനുള്ളില്‍ ഇത് പൂർത്തിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.എടിസി കൈകാര്യം ചെയ്യുന്ന എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വേണ്ടിയാണ് ബിഐഎഎല്‍ പുതിയ ടവർ നിർമ്മിക്കുന്നത്. നവീകരിച്ച ടവർ പ്രവർത്തന സുരക്ഷ വർധിപ്പിക്കുമെന്നും കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള പൊരുത്തപ്പെടുത്തല്‍ മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇത്തരം വെല്ലുവിളികള്‍ മൂലം വിമാനങ്ങളുടെ പ്രവർത്തനങ്ങളില്‍ ഉണ്ടാവുന്ന തടസങ്ങള്‍ ഇതോടെ നീങ്ങുകയും കാര്യങ്ങള്‍ സുഗമമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.ടെർമിനല്‍ 2ന്റെ രണ്ടാം ഘട്ടവും മൂന്നാമത്തെ ടെർമിനലും പോലുള്ള പദ്ധതികളോടെ വിമാനത്താവള പ്രവർത്തനങ്ങള്‍ വികസിക്കുന്ന സാഹചര്യത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാൻ കൂടി പുതിയ ടവർ ലക്ഷ്യമിടുന്നു. കെഐഎ നിലവില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്. അതുകൊണ്ട് തന്നെ പുതിയ എടിസി ടവർ വരുന്നത് ഭാവിയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ ഉള്‍പ്പെടെ സഹായകരമാവും.രാജ്യത്ത് തന്നെ നിലവില്‍ ഏറ്റവുമധികം തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളം കൂടിയാണ് ബെംഗളൂരുവിലേത്. 4009 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളത്തില്‍ രണ്ട് റണ്‍വേകള്‍, ടാക്‌സിവേകള്‍, ആപ്രണുകള്‍, കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ, സർവൈലൻസ് (സിഎൻഎസ്) ഇൻഫ്രാസ്ട്രക്ച്ചർ, ഒരു എടിസി ടവർ എന്നിവയാണ് നിലവിലുള്ളത്.പ്രതിവർഷം 114 ദശലക്ഷം യാത്രക്കാരുടെ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി നിറവേറ്റുന്നതിനായി എയർപോർട്ട് ഓപ്പറേറ്റർ എയറോനോട്ടിക്കല്‍, നോണ്‍-എയറോനോട്ടിക്കല്‍ ഇൻഫ്രാസ്ട്രക്ച്ചറിലുടനീളം മൊത്തത്തിലുള്ള ശേഷി വികസിപ്പിക്കുകയാണ്. അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളില്‍ ഉള്‍പ്പെടുന്നതാണ് പുതിയ എടിസി ടവറും.വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുടെ ഒരു നിർണായക ഭാഗമാണ് എടിസി ടവർ, സുരക്ഷിതവും കാര്യക്ഷമവുമായ എയർ ട്രാഫിക് മാനേജ്മെന്റിന് അത്യന്താപേക്ഷിതമാണ് ഇവ. നിലവിലുള്ള ടവർ പൂർണ്ണ ശേഷിയുള്ള സമാന്തര റണ്‍വേ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെങ്കിലും പുതിയ എയർ ട്രാഫിക് മാനേജ്മെന്റ് ഓട്ടോമേഷൻ സംവിധാനങ്ങള്‍ ഉള്‍പ്പെടെ വന്നതോടെ സൗകര്യങ്ങള്‍ മതിയാവാതെ വരികയായിരുന്നു.ബെംഗളൂരു വിമാനത്താവളത്തിലെ ഗതാഗതം 500 ആഗമനങ്ങളില്‍ നിന്ന് 800 ആയി വളർന്നിട്ടുണ്ട്. വരും വർഷങ്ങളില്‍ ഇത് 1600 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ രണ്ട് ടെർമിനലുകളും സമാന്തര റണ്‍വേകളും ഉണ്ട്. വരാനിരിക്കുന്ന വളർച്ച കൈകാര്യം ചെയ്യുന്നതിന്, ഒരു സംയോജിത എടിസി സമുച്ചയം വളരെക്കാലമായി നിലനില്‍ക്കുന്ന ആവശ്യമാണ്. അത് നിറവേറ്റാനാണ് ഇപ്പോഴത്തെ ശ്രമം.

You may also like

error: Content is protected !!
Join Our WhatsApp Group