മലപ്പുറം : യാത്രക്കാരന്‍ പുക വലിച്ചതിനെ തുടര്‍ന്ന് നേത്രാവതി എക്സ്പ്രസ്സ് തിരൂരില്‍ നിന്നു . എച്ച് എല്‍ ബി റേക്കുള്ള എ സി കോച്ചിനുള്ളിലെ യാത്രക്കാരനാണ് ട്രെയിനുള്ളില്‍ പുക വലിച്ചത് .പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവില്‍ എല്‍ എച്ച് ബി റേക്കുകളുള്ള എല്ലാ എ സി കോച്ചുകളിലും ഇന്ത്യന്‍ റെയില്‍ വേ ഘടിപ്പിച്ചിട്ടുണ്ട് .വിശദമായ പരിശോധന നടത്തിയെങ്കിലും എവിടേയും തീയും പുകയും കണ്ടെത്താനായില്ല. എന്നാല്‍ തീയും പുകയും കണ്ടെത്തുന്ന ഡിറ്റക്ടറിന് സമീപത്ത് നിന്ന് യാത്രക്കാരന്‍ പുക വലിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിന്നതെന്ന് കണ്ടെത്തി . ട്രെയിനുള്ളില്‍ പുക വലിക്കരുതെന്ന് വ്യക്തമായ നിര്‍ദേശമുണ്ടെങ്കിലും ചിലരെങ്കിലും അത് പാലിക്കാന്‍ തയ്യാറാകുന്നില്ല .
തീയും , പുകയും തിരിച്ചറിയാനുള്ള സംവിധാനം ഇന്ത്യയിലെ ഒട്ടു മിക്ക എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സജ്ജമാക്കുന്നുണ്ട് . പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഇതിനോടകം ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുമുണ്ട് .ജര്‍മ്മന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ച എല്‍ എച്ച് ബി കോച്ചുകളുമുണ്ട് . ഇവ വേഗം കൂടിയവയും കൂടുതല്‍ സുരക്ഷിതവുമാണ്. അപകടമുണ്ടായാല്‍ പരസ്‌പരം ഇടിച്ചുകയറില്ലെന്ന സവിശേഷതയുമുണ്ട്. നേരത്തെ ഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്‌പ്രസിന്റെ കോച്ചുകളും എല്‍.എച്ച്. ബിയിലേക്ക് മാറ്റിയിരുന്നു.