Home Featured നെറ്റ്ഫ്ലിക്സ് പ്രേമികള്‍ക്ക് തിരിച്ചടി: ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെക്കാന്‍ സാധിക്കില്ല

നെറ്റ്ഫ്ലിക്സ് പ്രേമികള്‍ക്ക് തിരിച്ചടി: ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെക്കാന്‍ സാധിക്കില്ല

by admin

പാസ്‌വേഡ് പങ്കുവെങ്കലില്‍ പുതിയ പരിഷ്കരാവുമായി ജനപ്രിയ ഒടിടി പ്ലാറ്റ് ഫോമായ നെറ്റ് ഫ്ലിക്സ്. ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെങ്കല്‍ ഓപ്ഷന്‍ ഉണ്ടാവില്ലെന്നാണ് കമ്ബനി അറിയിക്കുന്നത്.

ഓരോ അക്കൗണ്ടും ഒരു കുടുംബം മാത്രമേ ഉപയോഗിക്കാവൂ എന്നും കമ്ബനി അറിയിച്ചു. വീടിന് പുറത്തുള്ള ആളുകളുമായി നെറ്റ്ഫ്ലിക്സ് പങ്കിടുന്ന അംഗങ്ങള്‍ക്ക് പുതിയ നിര്‍ദേശം വ്യക്തമാക്കിക്കൊണ്ടുള്ള ഈ മെയില്‍ ഇന്നുമുതല്‍ തന്നെ കമ്ബനി അയച്ച്‌ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സൂചിപ്പിക്കുന്ന കമ്ബനിയുടെ പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്.

‘ഒരു നെറ്റ് ഫ്ലിക്സ് അക്കൗണ്ട് ഒരു വീട്ടുകാര്‍ക്ക് ഉപയോഗിക്കാനുള്ളതാണ്. ആ വീട്ടില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അവര്‍ എവിടെയായിരുന്നാലും നെറ്റ് ഫ്ലിക്സ് ഉപയോഗിക്കാം. വീട്ടില്‍, യാത്രയില്‍, അവധി ദിവസങ്ങളില്‍ എന്നിങ്ങനെ എപ്പോഴും ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരു അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കും കൂടാതെ പ്രൊഫൈല്‍ കൈമാറുക, ആക്‌സസും ഡിവൈസും നിയന്ത്രിക്കുക തുടങ്ങിയ പുതിയ ഫീച്ചറുകളും പ്രയോജനപ്പെടുത്താന്‍ സാധീക്കും.’ പ്രസ്താവനയില്‍ പറയുന്നു.

ഞങ്ങളുടെ അംഗങ്ങള്‍ക്ക് വിനോദത്തിനായി നിരവധി സാധ്യതകള്‍ ഉണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ വൈവിധ്യമാര്‍ന്ന പുതിയ സിനിമകളിലും ടിവി ഷോകളിലും വൻതോതില്‍ നിക്ഷേപം നടത്തുന്നത്. അതിനാല്‍ നിങ്ങളുടെ അഭിരുചിയോ മാനസികാവസ്ഥയോ ഭാഷയോ എന്തുതന്നെയായാലും നിങ്ങള്‍ക്ക് തൃപ്തികരമായ നിരവധി കാഴ്ചകള്‍ നെറ്റ് ഫ്ലിക്സില്‍ ലഭ്യമാണ് ” കമ്ബനി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഇതിന് പിന്നാലെയാണ് സ്ട്രീമിംഗ് ആപ്പ്, വര്‍ഷത്തിന്റെ അവസാന പകുതിയില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി, 2023 ജൂലൈ 20 മുതല്‍ ഇന്ത്യയിലും ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ തുടങ്ങിയ മറ്റ് വിപണികളിലും അക്കൗണ്ട് പങ്കിടലിനെതിരെ നടപടിയെടുക്കാൻ തുടങ്ങുമെന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പണമടച്ചുള്ള പങ്കിടല്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും, നെറ്റ്ഫ്ലിക്സ് മറ്റൊരു സമീപനം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്കൊപ്പം താമസിക്കാത്ത മറ്റുള്ളവരുമായി അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടുന്നത് തുടരണമെങ്കില്‍ അധിക ഫീസ് നല്‍കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഓഹരി ഉടമകള്‍ക്ക് അയച്ച കത്തിലും ‘എക്സ്ട്രാ മെമ്ബര്‍’ ഓപ്ഷൻ നല്‍കില്ലെന്നും കമ്ബനി ചൂണ്ടിക്കാട്ടുന്നുണ്ട്. പല പ്ലാനിന്റേയും താരിഫ് കുറച്ചതായും സ്ഥാപനം വ്യക്തമാക്കുന്നു.

യുഎസ്‌എ, ബ്രിട്ടൻ, ഫ്രാൻസ്, ജര്‍മ്മനി, ഓസ്ട്രേലിയ, സിംഗപ്പൂര്‍, മെക്സിക്കോ, ബ്രസീല്‍ തുടങ്ങിയ പ്രമുഖ വിപണികള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളില്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ തന്നെ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് പങ്കിടലിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു. അമേരിക്കയിലും യുകെയിലും ചെറിയ നിരക്കിലുള്ള പരസ്യരഹിത പ്ലാനും ഒഴിവാക്കി, അതോടൊപ്പം തന്നെ പരസ്യരഹിത സ്ട്രീമിംഗ് ഓപ്ഷനുകളുടെ വിലയും ഉയര്‍ത്തി.

യുഎസില്‍, ബേസിക് പ്ലാനിന് പ്രതിമാസം 9.99 ഡോളറായിരുന്നു നല്‍കേണ്ടിയിരുന്നത്. ഈ പ്ലാന്‍ ഉപേക്ഷിച്ചതോടെ ഏറ്റവും ചെറിയ പരസ്യരഹിത പ്ലാനിന് പ്രതിമാസം 15.49 ഡോളര്‍ നല്‍കണം. വരിക്കാര്‍ക്ക് പ്രതിമാസം 6.99 ഡോളര്‍ നല്‍കി “പരസ്യങ്ങളുള്ള സ്റ്റാൻഡേര്‍ഡ്” പ്ലാൻ തിരഞ്ഞെടുക്കാനും അവസരമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group