ന്യൂഡല്‍ഹി : കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്സിനേഷന് വര്‍ദ്ധിപ്പിക്കണമെന്ന് തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണു ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ കേരളത്തില്‍ രണ്ടാഴ്ച കൊണ്ട് കൊവിഡ് വ്യാപനം കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14 മുതല്‍ 19 ശതമാനം വരെയാണ്. കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. കണ്ടെയ്ന്മെന്റെ സോണുകളില്‍ ശക്തമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും സഞ്ചാര നിയന്ത്രണവും അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി