കോട്ടയം : അയല്‍വാസിയുടെ തല പട്ടികയ്ക്ക് അടിച്ചുപൊട്ടിച്ചെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ.എരുമേലി തെക്ക് എലിവാലിക്കര കുത്തകയില്‍ വീട്ടില്‍ സ്റ്റാൻലി (52) യെയാണ് കോട്ടയം പ്രൻസിപ്പല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. മനോജ് ശിക്ഷിച്ചത്.
പട്ടികജാതി, പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരമാണ് ശിക്ഷ.

അന്ന് എരുമേലി എസ്ഐയായിരുന്ന കോട്ടയം ഗാന്ധിനഗർ ഇൻസ്പെക്ടർ ടി.ശ്രീജിത്ത് രജിസ്റ്റർചെയ്ത കേസില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ. അജി ജോസഫ് ഹാജരായി.