ചെന്നൈ : സിടിഎംഎയുമായി സഹകരിച്ച് അയൽക്കൂട്ടം കായികമേളയുടെ ഭാഗമായി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി.സിടിഎംഎ സെക്രട്ടറി സോജൻ ജോസഫ് ഉദ്ഘാടനംചെയ്തു.ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ താബരം സമാജവും ജൂനിയർ പെൺകുട്ടികളിൽ പള്ളിക്കരണി സമാജവും സീനിയർ പുരുഷവിഭാഗത്തിൽ ക്യാമ്പ് റോഡ് കേരള സമാജവും വിജയികളായി.
സീനിയർ വനിതാവിഭാഗത്തിൽ ആദംപാക്കം കേരളസമാജവും സൂപ്പർ സീനിയർ പുരുഷവിഭാഗത്തിൽ ക്യാമ്പ് റോഡ് കേരള സമാജവും സൂപ്പർ സീനിയർ വനിതാ വിഭാഗത്തിൽ പള്ളിക്കരണി കേരള സമാജവും വിജയികളായി.സിടിഎംഎ പ്രവർത്തകസമതി അംഗം ടി. ജോൺസൺ, സംഘടനകളുടെ ഭാരവാഹികളായ കെ. രവീന്ദ്രനാഥൻ, ഇ.പി.അജിത് കുമാർ, ടി.ആർ. മണികണ്ഠൻ, ബിജു കുര്യൻ, മനോജ് കുമാർ, അനിൽകുമാർ, വർഗീസ്, അശോകൻ, ശരത് മേനോൻ, മോഹനൻ, സജി, ആർ. വാസുദേവൻ, പ്രവീൺ, ഷെബിൻ, ഷാജി എന്നിവർ നേതൃത്വംനൽകി.അയൽക്കൂട്ടം കായികമേളയുടെ ഭാഗമായുള്ള മറ്റു കായിക മത്സരങ്ങൾ ഫെബ്രുവരി ഒന്നിനുനടക്കും. ആദംപാക്കം, പല്ലാവാരം, പെരുങ്കുടി, ക്യാമ്പ് റോഡ്, താംബരം, പള്ളിക്കരണി, ക്രോംപെട്ട്, തിരുവാൺമിയൂർ, മറൈമലൈനഗർ, കേളമ്പാക്കം മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് അയൽക്കൂട്ടം.