ബെംഗളൂരു: വീട്ടിലെത്തി അമ്മയെ അസഭ്യം പറഞ്ഞ അയല്‍വാസിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ 26-കാരനായ യുവാവ് അറസ്റ്റില്‍.ബെംഗളൂരു ഉള്ളാല്‍ ഉപനഗരയിലെ രാമചന്ദ്രപ്പ ലേഔട്ടില്‍ താമസിക്കുന്ന കാർത്തിക് ആണ് അയല്‍വാസിയായ 36-കാരൻ അവിനാശിനെ കമ്ബിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.സംഭവ ദിവസം അമ്മ സുമംഗലയുടെ വീട്ടിലെത്തി അവിനാശ് അവരെ അസഭ്യം പറഞ്ഞുവെന്ന് പറയപ്പെടുന്നു. അവിനാശ് അസഭ്യം പറയുമ്ബോള്‍ കാർത്തിക് വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, സുമംഗല ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് കാർത്തിക് സംഭവസ്ഥലത്തെത്തുകയായിരുന്നു. തുടർന്ന്, അവിനാശിനെ കമ്ബിവടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. അടിയേറ്റ ഉടൻ തന്നെ അവിനാശ് മരിച്ചു. കൊലപാതകത്തിന് ശേഷം കാർത്തിക്ക് പോലീസില്‍ വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.
 
