Home Featured മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സുമായി ബന്ധപ്പെട്ട ‘നെഗറ്റീവ്’ പരാമര്‍ശം; തന്നെയും ‘അമ്മ’യെയും അപമാനിക്കുന്നുവെന്ന് ഇടവേള ബാബു

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സുമായി ബന്ധപ്പെട്ട ‘നെഗറ്റീവ്’ പരാമര്‍ശം; തന്നെയും ‘അമ്മ’യെയും അപമാനിക്കുന്നുവെന്ന് ഇടവേള ബാബു

by admin

കൊച്ചി: മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന പരാതിയുമായി നടന്‍ ഇടവേള ബാബു. താന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ പ്രചരിക്കുന്നതെന്നും ബാബു പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബര്‍ സെല്ലിന് ഇടവേള ബാബു പരാതി നല്‍കി.

കഴിഞ്ഞ വര്‍ഷം അവസാനം പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനും.

ചിത്രത്തെ കുറിച്ചുള്ള ഇടവേള ബാബുവിന്‍റെ അഭിപ്രായ പ്രകടനമാണ് ഒരിടവേളയ്ക്ക് ശേഷം ചിത്രത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക് എത്തിച്ചത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

”ആ സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്ച്‌യുതി സംഭവിച്ചത്? സിനിമക്കാര്‍ക്കോ അതോ പ്രേക്ഷകര്‍ക്കോ? നിര്‍മ്മാതാവിന് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെപ്പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല. എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകര്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ഓര്‍ത്താണ്”- ഇടവേള ബാബു പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 11 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജനുവരി 13ന് ഡിസ്നി ഹോട്സ്റ്റാറിലൂടെ ഒടിടി റിലീസ് ചെയ്തിരുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് ചിത്രം നിര്‍മിച്ചത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.

സിനിമ നിര്‍മ്മാണത്തിലേക്ക് കടന്ന് ധോണി; ആദ്യ ചിത്രത്തിന് കഥയെഴുതി സാക്ഷി; തമിഴ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

സിനിമ നിര്‍മ്മാണ മേഖലയിലേക്ക് കടന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. മഹേന്ദ്രസിംഗ് ധോണിയും ഭാര്യ സാക്ഷിയുമാണ് ധോണി എന്റര്‍ടെയ്‌മെന്റ് എന്നപേരില്‍ പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്.

നിര്‍മ്മാണ കമ്ബിനിയുടെ ആദ്യ ചിത്രത്തിന്റം പൂജ ചെന്നൈയില്‍ നടന്നു. എല്‍ ജിഎം( ലെറ്റ്‌സ് ഗെറ്റ് മാരിഡ്) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് സാക്ഷി തന്നെയാണ്.

നവാഗത സംവിധായകനായ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് കല്യണ്‍, നദിയ, യോഗി ബാബു, ഇവാന എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ധോണി പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ സിനിമയില്‍ ഇളയ ദളപതി വിജയ് അഭിനയിക്കും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

പൂജയുടെ ചിത്രങ്ങള്‍ ധോണി തന്റെ ട്വീറ്റര്‍ ഹാന്‍ഡില്‍ പങ്ക്‌വെച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ് ക്യാപ്റ്റനായി തമിഴ് ജനതയുമായി അടുത്ത ബന്ധമാണ് ധോണിയ്‌ക്കുള്ളത്. ഈ ബന്ധമാണ് ആദ്യ സിനിമ തമിഴില്‍ ആകാന്‍ കാരണമെന്ന് സിനിമ മേഖലയിലുള്ളവര്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group