ദില്ലി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് ഫലം 2022 ) ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. സെപ്റ്റംബർ 8 പുലർച്ചെ 12ന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. ഫലം ഔദ്യോഗിക വെബ്സൈറ്റ് ആയ neet.nta.nic.in. വഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. നീറ്റ് ഉത്തര സൂചി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കിയിരുന്നു.
ഉത്തരസൂചികയിൽ എന്തെങ്കിലും തരത്തിലുളള ഒബ്ജക്ഷൻസ് ഉണ്ടെങ്കിൽ അവ ഉന്നയിക്കാനുള്ള അവസരം സെപ്റ്റംബർ 2വരെ എൻടിഎ ഉദ്യോഗാർത്ഥികൾക്ക് നൽകിയിരുന്നു. നീറ്റ് യുജി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി) എന്നിവ ഉൾപ്പെടുന്നു. ഓരോ വിഷയവും രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സെക്ഷൻ എയിൽ 35 ചോദ്യങ്ങളും സെക്ഷൻ ബിയിൽ 15 ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ഫലം പരിശോധിക്കേണ്ടതെങ്ങനെ?
എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക
ഹോം പേജിൽ ഏറ്റവും പുതിയ അറിയിപ്പ് എന്നതിന് താഴെ NEET 2022 Result എന്നതിൽ ക്ലിക്ക് ചെയ്യുക
അടുത്ത വിൻഡോയിൽ നീറ്റ് ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക
നീറ്റ് റിസൾട്ട് ക്ലിക്ക് ചെയ്യുക.
സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
നീറ്റ് യുജി റിസൾട്ടിനൊപ്പം തന്നെ നീറ്റ് അന്തിമ ഉത്തര സൂചികയും വ്യക്തിഗത സ്കോർകാർഡുകളും അഖിലേന്ത്യാ തലത്തിലുളള റാങ്ക് നിലയും എൻടിഎ പുറത്തിറക്കും.
സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കു നിയന്ത്രണം വരുന്നു
മുംബൈ: സമൂഹമാധ്യമങ്ങളില്‍ ഫോളോവേഴ്സ് എറെയുള്ള വ്ലോഗര്‍മാര്‍ക്കും സെലിബ്രിറ്റികള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.തങ്ങള്‍ക്കുള്ള ജനപ്രീതി മുതലെടുത്തു പല സോഷ്യല്‍മീഡിയാ താരങ്ങളും വ്യാജ പ്രചാരണങ്ങളും റിവ്യൂകളും നടത്തുന്നതു വ്യാപകമായ സാഹചര്യത്തിലാണു നടപടി. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കുന്നത്.
പല സോഷ്യല്‍മീഡിയ താരങ്ങളും സംരംഭങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പ്രതിഫലം വാങ്ങിയശേഷമാണ് അവയെക്കുറിച്ചുള്ള റിവ്യൂ ചെയ്യുന്നതെന്നും സത്യസന്ധമായ അഭിപ്രായമാണെന്ന പേരില്‍ പറയുന്നത് പരസ്യങ്ങളാണെന്നും ഉപഭോക്തൃകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ മാര്‍ഗരേഖ പ്രകാരം, പ്രതിഫലം വാങ്ങിയാണു വീഡിയോ ചെയ്യുന്നതെങ്കില്‍ വ്ലോഗര്‍മാര്‍ അക്കാര്യം വീഡിയോകളില്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം.
വ്യാജപ്രചാരണങ്ങളും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളും തടയുന്നതിനുള്ള നിയന്ത്രണങ്ങളും പുതിയ മാര്‍ഗരേഖയിലുണ്ടാകും. അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍മീഡിയാ താരങ്ങള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറങ്ങുമെന്നാണ് വിവരം. അതേസമയം ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലുളള വ്യാജ റിവ്യൂകള്‍ക്കു തടയിടാനുള്ള സംവിധാനവും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം തയാറാക്കിക്കഴിഞ്ഞു.
വൈകാതെ പുതിയ ക്രമീകരണം അവതരിപ്പിക്കും. ഇ- കൊമേഴ്സ് പ്ലാറ്റ് ഫോമുകളില്‍ കന്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അനുകൂലമായ റിവ്യൂകള്‍ കൂടുതലായി കാണിക്കുന്നതും പ്രതികൂലമായവ മറച്ചുവയ്ക്കുകയും ചെയ്യുന്ന പ്രവണതകള്‍ക്കു പുതിയ സംവിധാനം വരുന്നതോടെ വിരാമമാകും.