Home Featured പൗരന്മാരെ മാനസികമായി കൊല്ലുന്നു, തിരുത്താൻ കഴിയാത്ത തെറ്റാണ്’; നവ്യയുടെ വൈറല്‍ പോസ്റ്റ്

പൗരന്മാരെ മാനസികമായി കൊല്ലുന്നു, തിരുത്താൻ കഴിയാത്ത തെറ്റാണ്’; നവ്യയുടെ വൈറല്‍ പോസ്റ്റ്

by admin

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതികരിച്ച്‌ നടി നവ്യ നായര്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു.

നവ്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ആരാധകരില്‍ ഒരാള്‍ പങ്കുവച്ച കുറിപ്പാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. നവ്യ നായരെ പോസ്റ്റില്‍ ടാഗ് ചെയ്തുകൊണ്ട് നബീര്‍ ബേക്കര്‍ എന്ന ആരാധകനാണ് കുറിപ്പ് പങ്കുവച്ചത്.ജനാധിപത്യത്തിന്റെ നാലാം തൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെ, ‘സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ തന്നെ പുറത്തുവന്ന വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മാദ്ധ്യമങ്ങള്‍ അത് പിന്തുടര്‍ന്നതോടെ ആ വാര്‍ത്ത മുങ്ങിപ്പോയി. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണ്’- കുറിപ്പില്‍ പറയുന്നു.’കാട്ടു തീ പോലെ വാര്‍ത്തകള്‍ പടരുന്നു. കടലിലേക്ക് കല്ലെറിയുമ്ബോള്‍ അത് എത്ര ആഴത്തിലേക്കാണ് ചെന്ന് വീഴുക എന്ന് തിരിച്ചറിയണം. ഇരയുടെ പങ്കാളിയും മതാപിതാക്കളും കുട്ടികളുമൊക്കെ വേദനിപ്പിക്കപ്പെടുന്നതും ഇരയെ സൈബറിടത്തില്‍ അപമാനിക്കുന്നതുമൊക്കെ കാണുമ്ബോള്‍ വിഷമം തോന്നും. പരിതാപകരമാണ്. പ്രത്യേകിച്ച്‌ ഇര സ്ത്രീയാകുമ്ബോള്‍. തിരുത്താൻ കഴിയാത്ത തെറ്റാണ് മാധ്യമ ഭീകരത’.’നെല്ലും പതിരും തിരിക്കാത്ത വാര്‍ത്ത വരുന്ന നിമിഷത്തില്‍ ബന്ധുക്കളുടെ ഇടയിലും സുഹൃത്തുക്കളുടെ ഇടയിലും ഇര ഒറ്റപ്പെടുന്ന അവസ്ഥയാണുണ്ടാകുക. ഒരു വാര്‍ത്തയിലൂടെ ഇരയെ കീറിമുറിക്കുമ്ബോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെ കൂടിയാണ് ബാധിക്കുന്നത്. അക്കാര്യം ഓര്‍ക്കേണ്ടതുണ്ട്’- കുറിപ്പില്‍ പറഞ്ഞു.അതേസമയം, കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തില്‍ നിന്ന് നവ്യ നായര്‍ നിരവധി സമ്മാനങ്ങള്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. വലിയ വിവാദമാണ് ഇതിന് പിന്നാലെ ഉയര്‍ന്നത്. അറസ്റ്റിലായ സച്ചിൻ സാവന്തുമായി മുംബയില്‍ അയല്‍ക്കാരനായിരുന്ന പരിചയം മാത്രമാണുള്ളതെന്നായിരുന്നു നവ്യയും കുടുംബവും നല്‍കിയ വിശദീകരണം. സോഷ്യല്‍ മീഡിയയില്‍ അടക്കം നവ്യ വലിയ സൈബര്‍ ആക്രമണമാണ് നേരിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group