നവരാത്രി യാത്രാ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കി ദക്ഷിണ റെയില്‍വേ. എറണാകുളം ജങ്ഷനില്‍ നിന്ന് ഇന്നത്തെ വൈകിട്ട് 6.20ന് പുറപ്പെടുന്ന ഈ ട്രെയിന്‍ ബെംഗളൂരു കന്റോണ്മെന്റില് അവസാനിക്കും.06148 എന്ന നമ്പറിലുള്ള ട്രെയിന്‍ ബെംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10.10ന് തിരിച്ച് പുറപ്പെടും. അടുത്ത ദിവസം രാവിലെ 10 മണിക്ക് എറണാകുളം ജങ്ഷനില്‍ എത്തിച്ചേരുന്ന രീതിയിലാണ് ഷെഡ്യൂള്‍.ഒക്ടോബര്‍ 5-ാം തീയതി ഞായറാഴ്ചയും ഇതേ സര്‍വീസ് നടത്തപ്പെടും. പിന്നീട് ഒക്ടോബര്‍ 6-ാം തീയതി രാത്രി ട്രെയിന്‍ കേരളത്തിലേക്ക് മടങ്ങും. ധാരാളം സീറ്റുകള്‍ ലഭ്യമായതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ.
റീഗൽ ജുവല്ലേഴ്സിന്റെ ഏറ്റവും പുതിയ റീട്ടെയിൽ ഷോറൂം ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു
47 വർഷത്തെ പാരമ്പര്യമുള്ള പ്രമുഖ ജുവലറി ബ്രാൻഡായ റീഗൽ ജുവല്ലേഴ്സിന്റെ ഏറ്റവും പുതിയ റീട്ടെയിൽ ഷോറൂം ബെംഗളൂരുവിലെ മരത്തഹള്ളിയിൽ പ്രവർത്തനമാരംഭിച്ചു.മഹദേവപുര എംഎൽഎ മഞ്ജുള അരവിന്ദ് ലിംബാവലി ഷോറൂം ഉദ്ഘാടനം ചെയ്തു.
റീഗൽ ജൂവലേഴ്സ് ചെയർമാൻ ശ്രീ. ശിവദാസൻ ടി.കെ, എംഡിയും സിഇഒയുമായ ശ്രീ. വിബിൻ ശിവദാസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ. ഗോപാൽ എം. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരമ്പരാഗത കലാവൈഭവവും ആധുനിക ഡിസൈനുകളും സമന്വയിപ്പിച്ച സ്വർണം, ഡയമണ്ട് ആഭരണങ്ങളുടെ ആകർഷകമായ ശേഖരം പുതിയ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം ഹോൾസെയിൽ വിലയിൽ ലഭ്യമാക്കുന്നതിലൂടെ മികച്ച ആഭരണങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.