Home covid19 സി.1.2 കോവിഡ്​ വകഭേദം;ഏഴ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ കൂടി ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി ഇന്ത്യ

സി.1.2 കോവിഡ്​ വകഭേദം;ഏഴ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ കൂടി ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി ഇന്ത്യ

by മൈത്രേയൻ

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന്​​ വരുന്നവര്‍ക്ക്​ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്​ നിബന്ധന കൂടുതല്‍ കര്‍ശനമാക്കി ഇന്ത്യ.

ഏഴ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ കൂടി ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയാണ്​ പുതിയ ഉത്തരവ്​. സി.1.2 കോവിഡ്​ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടി. 72 മണിക്കൂര്‍ മു​െമ്ബങ്കിലും എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലമാണ്​ വേണ്ടത്​.

*കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1240 പേർക്ക്*

നേരത്തെ യു.കെ, യുറോപ്യന്‍ രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ്​ എന്നിവിടങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക്​ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന്​ പുറമേയാണ്​ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്​, ബോട്​സ്വാനിയ, ചൈന, മൗറീഷ്യസ്​, ന്യൂസിലാന്‍ഡ്​, സിംബാവേ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കിയത്​. ആരോഗ്യമന്ത്രാലയമാണ്​ ഇതുസംബന്ധിച്ച ഉത്തരവ്​ പുറത്തിറക്കിയത്​.

*കർണാടക: ആരൊക്കെ പൊതു ക്വാറന്‍റീനില്‍ പോകണം, ആരൊക്കെ ഹോം ക്വാറന്റൈനിൽ പോകണം; വിശദമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി*

ദക്ഷിണാഫ്രിക്കയിലാണ്​ പുതിയ കോവിഡ്​ വകഭേദം ആദ്യമായി കണ്ടെത്തിയത്​. ചൈന, കോംഗോ, മൗറീഷ്യസ്​, ഇംഗ്ലണ്ട്​, ന്യൂസിലാന്‍ഡ്​, പോര്‍ചുഗല്‍, സ്വിറ്റ്​സര്‍ലാന്‍ഡ്​ എന്നിവിടങ്ങളിലും പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group