ബംഗളൂരു: 38ാമത് ദേശീയ തൈക്വാൻഡോ ചാമ്ബ്യൻഷിപ്പില്‍ കേരളത്തിന് മൂന്നാം സ്ഥാനം. ഡിസംബര്‍ 26 മുതല്‍ 30 വരെ ബംഗളൂരു കോറമംഗല ഇൻഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചാമ്ബ്യൻഷിപ്പില്‍ കര്‍ണാടക ഒന്നും ഡല്‍ഹി രണ്ടും സ്ഥാനങ്ങള്‍ നേടി. 20 സ്വര്‍ണം, 23 വെള്ളി, 24 വെങ്കല മെഡലുകള്‍ നേടിയാണ് കേരളം മൂന്നാമതെത്തിയത്.
ഗ്രാൻഡ് മാസ്റ്റര്‍ രാജേന്ദ്രൻ ബാലൻ, ഏഷ്യൻ തൈക്വാൻഡോ ഡിസിപ്ലിനറി കമ്മിറ്റി ചെയര്‍മാൻ മാസ്റ്റര്‍ അബ്ദുറഹിമാൻ മംഗലശ്ശേരി, മാസ്റ്റര്‍ രചന ചൗരസ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യുനൈറ്റഡ് തൈക്വാൻഡോ അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി എസ്.പി. ജോസി ചെറിയാൻ, ട്രഷറര്‍ ഭാസ്കരൻ, പരിശീലകരായ സാബും രാജേഷ്, അക്ഷയ് രാജ് തുടങ്ങിയവര്‍ കേരള ടീമിന് നേതൃത്വം നല്‍കി.
നാഷനല്‍ മത്സരത്തിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ 2024ല്‍ ബംഗളൂരുവില്‍ നടക്കുന്ന ഏഷ്യൻ തൈക്വാൻഡോ ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കാൻ യോഗ്യത നേടി.