Home Featured ബെംഗളൂരു: ദേശീയ ഹോർട്ടികൾച്ചർ മേള ഫെബ്രുവരി 27 മുതൽ ഹെസർഘട്ട ക്യാമ്പസിൽ

ബെംഗളൂരു: ദേശീയ ഹോർട്ടികൾച്ചർ മേള ഫെബ്രുവരി 27 മുതൽ ഹെസർഘട്ട ക്യാമ്പസിൽ

by admin

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് (ഐഐഎച്ച്ആർ) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ദേശീയ ഹോർട്ടികൾച്ചർ മേള (എൻഎച്ച്എഫ്) ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ബെംഗളൂരുവിലെ ഹെസർഘട്ട ക്യാമ്പസിൽ സംഘടിപ്പിക്കും.വികസിത രാജ്യത്തിനായുള്ള ഹോർട്ടികൾച്ചർ -പോഷകാഹാരം, ശാക്തീകരണം, ഉപജീവനമാർഗ്ഗം എന്ന ആശയത്തിലാണ് മേള നടത്തുന്നത്.

വിള ഉൽപാദനം, കീട നിയന്ത്രണം, വിളവെടുപ്പിനു ശേഷമുള്ള സാങ്കേതികവിദ്യകൾ എന്നിവയിലെ പുരോഗതി മേളയിൽ അവതരിപ്പിക്കും.കർഷകരുടെയും പ്രൊഫഷണലുകളുടെയും സാങ്കേതിക വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നൈപുണ്യ വികസന വർക്ക്ഷോപ്പുകൾ പരിപാടിയിൽ നടക്കും.

കൂൺ ഉത്പാദനം, കീട നിയന്ത്രണം, കൃഷി രീതികൾ, നഗര ഉദ്യാനപരിപാലന രീതികൾ എന്നിവയാകും പ്രധാന വിഷയങ്ങൾ.ഐസിഎആർ-ഐഐഎച്ച്ആർ, സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് ഹോർട്ടികൾച്ചർ, ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ, ഹോർട്ടികൾച്ചറിനെയും അനുബന്ധ മേഖലകളെയും പിന്തുണയ്ക്‌കുന്ന മറ്റ് പ്രമുഖ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

അര്‍ധ രാത്രി, ഒറ്റയ്ക്ക് ഒരു കൊച്ചു പെണ്‍കുട്ടി സൈക്കിള്‍ ഓടിച്ച്‌ ഗോശ്രീ പാലത്തില്‍! ജോര്‍ജിന്റെ ആ സംശയം വഴിത്തിരിവ്

കാണാതായ 12കാരിയായ സ്കൂള്‍ വിദ്യാർഥിനിയെ അർധ രാത്രി കണ്ടെത്തുന്നതില്‍ നിർണായകമായത് നായരമ്ബലം സ്വദേശി ജോർജ് ജോയ് എന്ന യുവാവിന്റെ ഇടപെടല്‍.സ്കൂള്‍ അധികൃതർ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയതിനെ തുടർന്നു കുട്ടി മാനസിക സംഘർഷത്തിലായിരുന്നു. സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 7 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി വല്ലാർപാടം ഗോശ്രീ പാലത്തിനു മുകളില്‍ വച്ചാണ് ജോർജ് കുട്ടിയെ കണ്ടത്. സംഭവത്തെ കുറിച്ച്‌ ജോർജ് ജോയ് പറയുന്നത് ഇങ്ങനെ-

രാത്രി 11 മണിയോടെ ഞാനും എന്റെ സുഹൃത്തും ബൈക്കില്‍ റോഡിലൂടെ പോകുമ്ബോഴാണ് കുട്ടിയെ കണ്ടത്. അർധ രാത്രി റോഡിലൂടെ ഒരു കൊച്ചു പെണ്‍കുട്ടി ഒറ്റയ്ക്ക് സൈക്കിള്‍ ചവിട്ടി പോകുന്നത് വിചിത്രമായി തോന്നി. അതും സ്കൂള്‍ യൂണഫോമില്‍. എന്റെ അമ്മ വൈകീട്ട് വിളിച്ചപ്പോള്‍ കൊച്ചിയില്‍ ഒരു പെണ്‍കുട്ടിയെ കാണാതായെന്ന വാർത്ത പറഞ്ഞിരുന്നു. ഇക്കാര്യം ഓർത്തതോടെ ഞാനും സുഹൃത്തും ബൈക്ക് തിരിച്ച്‌ കുട്ടിയുടെ സമീപം എത്തി.’

സ്കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടില്‍ പോകാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അവളോട് ചോദിച്ചു. ഏതാണ്ട് 15 മിനിറ്റോളം അവള്‍ കരഞ്ഞു. അവള്‍ ആകെ പേടിച്ച അവസ്ഥയിലായിരുന്നു. ഞാൻ അവളെ സമാധാനിപ്പിച്ചു. സ്കൂളില്‍ നടന്ന ചില സംഭവങ്ങളെക്കുറിച്ചു അവള്‍ പറഞ്ഞു. ടീച്ചർ അവളെ എന്തോ കാര്യത്തിന് ശാസിച്ചിരുന്നു. വീട്ടിലേക്ക് പോകാൻ അവള്‍ക്ക് ഭയമായിരുന്നു. അവളുടെ മാതാപിതാക്കളും വഴക്കു പറയുമെന്നു അവള്‍ ഭയപ്പെട്ടു.”പിന്നീട് ഞങ്ങള്‍ പൊലീസില്‍ വിളിച്ച്‌ വിവരം പറഞ്ഞു. മണിക്കൂറുകള്‍ക്കു മുൻപ് കാണാതായ കുട്ടിയുടെ പേര് പൊലീസുകാർ പറഞ്ഞു. അത് ഈ പെണ്‍കുട്ടി തന്നെയെന്നു ഉറപ്പാക്കി’- ജോർജ് വ്യക്തമാക്കി.

വല്ലാർപാടത്തെ ഡിപി വേള്‍ഡില്‍ ഫയർമാനായി ജോലി ചെയ്യുകയാണ് ജോർജ്. യുവാവിന്റെ സമയോചിതവും ഔചിത്യ ബോധത്തോടെയുള്ള ഇടപെടലുമാണ് കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് തിരികെ ലഭിക്കാൻ ഇടയാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group