ദേശീയപാത 66 വികസനം ഉഡുപ്പി ജില്ലയിലെ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തെ ബാധിക്കരുതെന്ന് കർണാടക ഹൈകോടതി.ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ബെഞ്ച് ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റിക്കും കർണാടക സർക്കാറിനും നിർദേശം നല്‍കി.തദ്ദേശീയനായ ഗുരുപ്രസാദ് ഫയല്‍ ചെയ്ത ഹരജിയിലാണ് ഹൈകോടതി വിധി. ക്ഷേത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഭൂമിയിലൂടെ പാത വരുന്നത് വലിയ വാഹനഗതാഗതം പ്രകമ്ബനവും ശബ്ദവും സൃഷ്ടിക്കുമെന്ന് ഹരജിക്കാരൻ വാദിച്ചു.
സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണ പൊതിയില്‍ ഒരു കുറിപ്പ്; മിടുക്കനാണെന്ന് കമന്‍റുകള്‍
ഭക്ഷണ വിതരണത്തിനായി എത്തുന്ന ഡെലിവറി ജീവനക്കാർ പലപ്പോഴും വൈറലാകാറുണ്ട്. അവരുടെ ചില പ്രവർത്തികള്‍ മനസലിയിക്കുന്നതാണ്.ചിലതാകട്ടെ അവരോട് ദേഷ്യം തോന്നുന്ന വിധത്തിലുമായിരിക്കും.ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ഡെലിവറി ജീവനക്കാരന് അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ബെംഗളുരുവില്‍ നിന്നുള്ള സൊമാറ്റോയുടെ ഡെലിവറി ജീവനക്കാരനാണ് യുവാവ്. അവൻ വിതരണം ചെയ്യാനുള്ള ഭക്ഷണ പൊതിക്കൊപ്പം ഒരു കുഞ്ഞു കുറിപ്പു കൂടി വെച്ചു. ഭക്ഷണം ഓർഡർ ചെയ്തയാള്‍ ഭക്ഷണ പൊതി തുറന്നപ്പോള്‍ ഈ കുഞ്ഞു കുറിപ്പു കണ്ടു. അതില്‍ എഴുതിയിരുന്നത് തനിക്ക് ഇന്‍റേണ്‍ഷിപ്പ് ചെയ്യേണ്ടതുണ്ട്, അതിനുള്ള അവസരമുണ്ടെങ്കില്‍ അറിയിക്കാനാണ്.
നിഖില്‍ സി എന്ന പ്രൊഫൈലില്‍ നിന്നുമാണ് ഈ കുറിപ്പിന്‍റെ ഫോട്ടോയടക്കം ലിങ്ക്ഡ്‌ഇന്നില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിഖിലായിരുന്നു ഭക്ഷണം ഓർഡർ ചെയ്തിരുന്നത്. ബെംഗളൂരുവില്‍ സൊല്യൂഷൻ എഞ്ചിനീയറാണ് നിഖില്‍. സൊമാറ്റോ ഡെലിവറി ഏജന്‍റിനെ അഭിനന്ദിച്ചുകൊണ്ടാണ് നിഖില്‍ പോസ്റ്റിട്ടിരിക്കുന്നത്.ഡെലിവറി ജീവനക്കാരൻ കൈകൊണ്ട് എഴുതിയി കുറിപ്പാണ് ഭക്ഷണപ്പൊതിക്കൊപ്പം വെച്ചിരുന്നത്. കുറിപ്പില്‍ പറയുന്നത് താനൊരു കോളേജ് വിദ്യാർഥിയാണ്. മാർക്കറ്റിംഗ് മേഖലയില്‍ ഇന്‍റേണ്‍ഷിപ്പിനായി അന്വേഷിക്കുകയാണ്. അതിനുള്ള അവസരമുണ്ടെങ്കില്‍ അറിയിക്കൂ എന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്.
ഞാൻ മാർക്കറ്റിംഗില്‍ (സെയില്‍സില്‍ അല്ല) ഒരു സമ്മർ ഇന്‍റേണ്‍ഷിപ്പിനായി അന്വേഷിക്കുന്ന ഒരു കോളേജ് വിദ്യാർഥിയാണ്. അവസരമുണ്ടെങ്കില്‍ എന്നെ ബന്ധപ്പെടുക എന്ന് പറഞ്ഞു കുറിപ്പില്‍ ഫോണ്‍ നമ്ബറും നല്‍കിയിട്ടുണ്ട്. കുറിപ്പിന്‍റെ മറുവശത്ത് തന്‍റെ മോശം കയ്യക്ഷരത്തിന് ക്ഷമയും പറഞ്ഞിട്ടുണ്ട്.യുവാവിന്‍റെ ധൈര്യത്തെ അഭിനന്ദിച്ചുള്ള നിഖിലിന്‍റെ പോസ്റ്റിനു താഴെ നരിവധി കമന്‍റുകളാണ് എത്തുന്നത്. ചില സമയങ്ങളില്‍ അവസരങ്ങള്‍ക്കായി ഇങ്ങനെയും അന്വേഷിക്കാം എന്നാണ് നിഖില്‍ പോസ്റ്റിനൊപ്പം കുറിപ്പിട്ടിരിക്കുന്നത്. അതോടൊപ്പം ഈ വിദ്യാർഥിക്ക് ആരെങ്കിലും അവസരം നല്‍കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും പറയുന്നു.
നിഖിലിന്‍റെ പോസ്റ്റിനു നിരവധിപ്പേർ കമന്‍റിട്ടപ്പോള്‍ കുറിപ്പെഴുതിയ യുവാവും കമന്‍റുമായി എത്തിയിട്ടുണ്ട്. കരണ്‍ അന്ധാനി എന്നയാളാണ് ആ ഡെലിവറി ബോയ് ഞാനാണെന്നുള്ള കമന്‍റുമായി എത്തിയിരിക്കുന്നത്. കൂടാതെ, ഇങ്ങനെയൊരു പോസ്റ്റിട്ടതിനു നന്ദിയും അദ്ദേഹം പറഞ്ഞു.