Home Featured 69-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ അല്ലുഅര്‍ജുന്‍, മികച്ച ചിത്രം റോക്കട്രി

69-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ അല്ലുഅര്‍ജുന്‍, മികച്ച ചിത്രം റോക്കട്രി

by admin

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 69-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച നടനായി തെന്നിന്ത്യന്‍ സിനിമാതാരം അല്ലു അര്‍ജുനെ തെരഞ്ഞെടുത്തു.

പുഷ്പയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടുപേര്‍ക്കാണ്. ആലിയ ഭട്ടും (ഗംഗുഭായി കത്തിയാവാഡി) കൃതി സനോണു (മിമി)മാണ് അവാര്‍ഡ് പങ്കിട്ടത്.മികച്ച ചിത്രം റോക്കട്രി. സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം കീരവാണി (ആര്‍ആര്‍ആര്‍), ദേവീശ്രീ പ്രസാദും (പുഷ്പ) എന്നിവര്‍ പങ്കിട്ടു. കാലഭൈരവയാണ് മികച്ച ഗായകന്‍.

ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച തിരക്കഥയ്ക്ക് നായാട്ട് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ അര്‍ഹനായി.മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മലയാളത്തിന് ലഭിച്ചു. കണ്ടിട്ടുണ്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. അദിതി കൃഷ്ണദാസ് ആണ് സംവിധാനം.

You may also like

error: Content is protected !!
Join Our WhatsApp Group