Home തിരഞ്ഞെടുത്ത വാർത്തകൾ ‘വെറുതെ കോളേജില്‍ പോയി ഓഡിഷൻ നടത്തി സിനിമയിലെടുത്തതല്ല, നസ്‍ലെന് ഒരുപാട് കഥകളുണ്ട്’; തുറന്നുപറഞ്ഞ് ചന്തു സലിംകുമാര്‍

‘വെറുതെ കോളേജില്‍ പോയി ഓഡിഷൻ നടത്തി സിനിമയിലെടുത്തതല്ല, നസ്‍ലെന് ഒരുപാട് കഥകളുണ്ട്’; തുറന്നുപറഞ്ഞ് ചന്തു സലിംകുമാര്‍

by admin

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത്, കല്യാണി പ്രിയദർശൻ നായികയായി എത്തിയ ‘ലോക ചാറ്റർ 1: ചന്ദ്ര’ മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്.
മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രമായി എത്തിയ ലോക 5 ചിത്രങ്ങളുള്ള ഫിലിം ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ്. കല്യാണിയുടെ പ്രകടനത്തോടൊപ്പം സിനിമയില്‍ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളായിരുന്നു നസ്‍ലെൻ അവതരിപ്പിച്ച സണ്ണിയും ചന്തു സലിംകുമാറിന്റെ വേണു എന്ന കഥാപാത്രവും. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ കുറിച്ച്‌ സംസാരിക്കുകയാണ് ചന്തു സലിംകുമാർ.

വെറുതെ കോളജില്‍ പോയി ഓഡിഷൻ നടത്തി സിനിമയിലേക്ക് എടുത്ത ഒരാളല്ല നസ്‍ലെൻ എന്നും അതിന് പിന്നില്‍ ഒരുപാട് കഥകളുണ്ടെന്നും ചന്തു സലിംകുമാർ പറയുന്നു. എന്നാല്‍ ആളുകളുടെ മൈൻഡില്‍ എങ്ങനെയാണോ ഉള്ളത് അത് മാറ്റാൻ നസ്‍ലെൻ ആഗ്രഹിക്കുന്നില്ലെന്നും ചന്തു സലിംകുമാർ കൂട്ടിച്ചേർത്തു.

“ഞാനും നസ്‍ലെനും രോഹിത്തും കുര്യനും കൂടി ബാംഗ്ലൂരിലേക്ക് ഡ്രൈവ് ചെയ്ത് പോകാൻ പ്ലാൻ ഉണ്ടായിരുന്നു. പക്ഷെ ബാംഗ്ലൂർ വരെ ഡ്രൈവ് ചെയ്യാനുള്ള മടി കാരണം ഞാൻ ഫ്ലൈറ്റ് എടുത്തു. അവസാനം നസ്‍ലെൻ മാത്രം ഒറ്റക്ക് ഡ്രൈവ് ചെയ്ത് പോയി, പക്ഷെ അവന് താല്പര്യം ഉണ്ടായിരുന്നില്ല അങ്ങനെ പോകാൻ. രോഹിത്തിനും കുര്യനും ആയിരുന്നു ഏറ്റവും താല്പര്യം, പക്ഷെ അവന്മാരും ഒഴിഞ്ഞിട്ട് ഫ്ലൈറ്റ് പിടിച്ച്‌ പോയി. അപ്പോള്‍ തിരിച്ച്‌ വരുമ്ബോള്‍ നസ്‍ലെൻ ഒറ്റക്കാവരുത് എന്നെനിക്ക് ഉണ്ടായിരുന്നു.” ചന്തു സലിംകുമാർ പറയുന്നു
അതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് ഇങ്ങോട്ട് വന്നത്. അങ്ങനെ ബാംഗ്ലൂർ നിന്ന് വണ്ടി ഓടിച്ച്‌ വരുന്ന വഴിക്ക് നസ്‍ലെൻ അവന്റെ കഥകള്‍ എന്നോട് പറഞ്ഞു, ഞാനെന്റെ കഥകള്‍ അവനോടും പറഞ്ഞു. നസ്‍ലെന്റെ കഥകള്‍ എന്ന് പറയുമ്ബോള്‍ വലിയ കുറേ സംഭവങ്ങളുണ്ട്, ഇപ്പോള്‍ പ്രേക്ഷകർ കാണുന്ന നസ്‍ലെൻ ഒന്നുമല്ല, അതിന്റെ പിറകില്‍ വേറൊരു നസ്‍ലെൻ ഉണ്ട്. അവൻ സിനിമയില്‍ വരാൻ ഉണ്ടായ സാഹചര്യങ്ങള്‍ ഉണ്ട്. വെറുതെ കോളേജില്‍ പോയി ഓഡിഷൻ നടത്തി ഒരുത്തനെ സിനിമയില്‍ പിടിച്ച്‌ നിർത്തിയതൊന്നുമല്ല!” ചന്തു കൂട്ടിച്ചേർത്തു.

“അതിനെല്ലാം ഓരോരോ കഥകളുണ്ട്, പക്ഷെ അവന് അതൊന്നും ആള്‍ക്കാരോട് പറയാനൊന്നും താല്പര്യം ഇല്ല. ആള്‍ക്കാരുടെ മൈൻഡില്‍ ഇപ്പോള്‍ എങ്ങനെയാണോ അത് മെയ്ന്റയിൻ ചെയ്യുക എന്നേ അവൻ ചിന്തിക്കുന്നുള്ളു അല്ലാതെ അതിന്റെ പിന്നില്‍ എത്ര കഷ്ടപ്പാട് ഉണ്ടായിരുന്നു എന്നൊന്നും പറയാൻ കൂടി താല്പര്യപ്പെടുന്നില്ല. ഞങ്ങളുടെ സൗഹൃദം അന്ന് തുടങ്ങി വലിയൊരു ബോണ്ടിലേക്ക് മാറിയതാണ്.” ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചന്തുവിന്റെ പ്രതികരണം.

You may also like

error: Content is protected !!
Join Our WhatsApp Group