Home Featured കര്‍ണാടകയില്‍ പ്രചാരണത്തിന് നരേന്ദ്രമോദി ഇന്ന് എത്തും

കര്‍ണാടകയില്‍ പ്രചാരണത്തിന് നരേന്ദ്രമോദി ഇന്ന് എത്തും

by admin

കര്‍ണാടകയില്‍ ബിജെപി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്തും. റോഡ് ഷോ ഉള്‍പ്പെടെ 22 പ്രചാരണ പരിപാടികളിലാണ് മോദി പങ്കെടുക്കുക. ഭരണ വിരുദ്ധ വികാരവും ലിംഗായത്ത് സമുദായത്തിന്റെ നിലപാട് മാറ്റവും മോദിയുടെ പര്യടനത്തോടെ തണുപ്പിക്കാന്‍ കഴിയുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.

രാവിലെ ഹുംനാബാദില്‍ എത്തുന്ന നരേന്ദ്ര മോദി വിജയപുര, കുടച്ചി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. വൈകിട്ട് ബെംഗളൂരു നോര്‍ത്തില്‍ റോഡ് ഷോയും സംഘടിപ്പിക്കും. ഞായറാഴ്ച കോലാര്‍, ചെന്നപ്പട്ടണ, ബേലൂര്‍ എന്നിവിടങ്ങളിലും മോദി പ്രചാരണം നടത്തും. അടുത്ത മാസം രണ്ടിന് വീണ്ടും കര്‍ണാടകയില്‍ എത്തുന്ന മോദി ഏഴ് വരെ പ്രചരണത്തില്‍ പങ്കുചേരും.

ഡോക്ടര്‍മാരുടെ ശമ്ബളം 11,000 രൂപ; നഴ്സിന് 15,000 രൂപ, വൈറല്‍ കുറിപ്പുമായി ബംഗളൂരു ഡോക്ടര്‍

ബംഗളൂരു: ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്ബളത്തിലെ വിവേചനം ചൂണ്ടിക്കാട്ടി ബംഗളൂരുവില്‍ നിന്നുള്ള ഡോക്ടര്‍. ഡോ. ജഗ്ദീഷ് ജെ ഹിരേമത്താണ് ഡോക്ടര്‍മര്‍ക്ക് ലഭിക്കുന്ന വേതനത്തിലെ വിവേചനം സംബന്ധിച്ച്‌ പോസ്റ്റിട്ടത്. അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് 11,000 രൂപ ശമ്ബളമാണ് നല്‍കുന്നത്. കുക്കിനും വാര്‍ഡ് ബോയ്സിനും ഇതിനേക്കാള്‍ ശമ്ബളമുണ്ടെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

അരുണാചല്‍പ്രദേശിലെ ഇറ്റാനഗറിലുള്ള കൃപ ഫൗണ്ടേഷന്‍ ജീവനക്കാരെ തേടിയുള്ള പരസ്യം പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. യോഗ തെറാപ്പിസ്റ്റിനും പുരുഷ നഴ്സിനും 15,000 രൂപ ശമ്ബളം ലഭിക്കുന്നുണ്ട്. കൗണ്‍സിലര്‍മാര്‍ക്കും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനും ഡോക്ടര്‍മാരേക്കാളും ശമ്ബളം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഡോക്ടര്‍മാര്‍ വൈകാതെ ഈ അവസ്ഥയില്‍ എത്തുമെന്ന് എനിക്കറിയാമായിരുന്നു. ഇന്ന് എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളജ് ഉള്ളതിനാല്‍ യുവഡോക്ടര്‍മാര്‍ക്ക് ഭാവിയില്‍ ഈ തൊഴില്‍ മേഖല കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുന്നതിനായി കോടികള്‍ ചെലവഴിക്കുന്നതിന് മുമ്ബ് നിങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണം. നിങ്ങളുടെ പണം കൈയില്‍ തന്നെ വെക്കുന്നതാണ് നല്ലത്. ഈ തൊഴില്‍മേഖല തെരഞ്ഞെടുക്കുന്നതിന് മുമ്ബ് ജോലി സാധ്യത ഉള്‍പ്പടെ കൃത്യമായി പരിഗണിക്കണം. ഈ തൊഴില്‍മേഖലയില്‍ അവസരങ്ങള്‍ കുറയുമെന്ന് മനസിലാക്കി തന്നെയാണ് തന്റെ മകനെ എന്‍ജിനീയറിങ്ങ് പഠനത്തിനായി അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group