Home Featured പ്രധാനമന്ത്രിയുടെ നഞ്ചൻകോട് സന്ദർശനം; കൊല്ലേഗൽ-കോഴിക്കോട് ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ നഞ്ചൻകോട് സന്ദർശനം; കൊല്ലേഗൽ-കോഴിക്കോട് ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം

by admin

ബെംഗളൂരു: മൈസൂരു നഞ്ചൻകോടിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ കൊല്ലേഗൽ-കോഴിക്കോട് ദേശീയപാത 766-ൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര അറിയിച്ചു.

ഇന്ന് രാവിലെ പത്തു മുതൽ രാത്രി പത്തുവരെയാണ് നിയന്ത്രണം. മൈസൂരുവിൽനിന്ന് ഗുണ്ടൽപേട്ട് ടൗൺ വഴി കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ടി. നർസിപുരിലൂടെ പോകണം. മൈസൂരു-ടി. നർസിപുർ തേരകനമ്പി-ഗുണ്ടൽപേട്ട് വഴിയാണ് ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ടത്. തിരിച്ച് കേരളത്തിൽനിന്നുള്ള യാത്രക്കാർ ഇതേ പാതയിലൂടെയാണ് മൈസൂരുവിലേക്ക് എത്തേണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group