ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സീനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രിയുടെ ചിത്രം നല്‍കുന്നത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ പരാതി നല്‍കിയിരുന്നു.
വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്രമോദിയുടെ ഫോട്ടോ ഒഴിവാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിന്‍ ആപ്പ് പ്ലാറ്റ്ഫോമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 നും മാര്‍ച്ച് 7 നും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.
- കോവിഡ് വ്യാപനം: കടുത്ത നടപടിക്കൊരുങ്ങി കേരളവും
- എളുപ്പത്തിൽ വാക്സിൻ സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ പുതിയ സംവിധാനവുമായി കേന്ദ്ര സർക്കാർ
- പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധം; പ്രകൃതി വിരുദ്ധ വേഴ്ച; പരാതിയുമായി യുവതി; കോട്ടയത്ത് ഏഴ് പേര് പിടിയില്‍
- ഗൂഗിള്‍ പേ, പേടിഎം ഇടപാടുകള്‍ നിശ്ചലമായത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി! ഒടുവില്‍ യുപിഐ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു