ബെംഗളൂരു: ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്ബര്‍ രാജ്യമാക്കാന്‍ യുവാക്കള്‍ ആഴ്ചയില്‍ 70മണിക്കൂര്‍ ജോലി ചെയ്യാന്‍ രംഗത്തെത്തണമെന്ന് ഇന്‍ഫോസിസ് നാരായണമൂര്‍ത്തി. ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തരോല്‍പാദനം) വര്‍ധിപ്പിക്കാന്‍ ഇതാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു.
ചൈനയും ജപ്പാനും മികച്ച രാജ്യങ്ങളായത് യുവാക്കളുടെ കഠിനാധ്വാനത്തിലൂടെ
ചൈനയും ജപ്പാനും പിന്നില്‍ കിടന്ന രാഷ്‌ട്രങ്ങളായിരുന്നുവെന്നും അവിടുത്തെ യുവാക്കള്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായപ്പോഴാണ് ആ രാഷ്‌ട്രങ്ങള്‍ ശക്തമായ സമ്ബദ് വ്യവസ്ഥകളായി മറായിതെന്നും ഇന്‍ഫോസിസ് നാരായണമൂര്‍ത്തി പറഞ്ഞു. ഭാരതത്തെ ലോകശക്തിയാക്കാന്‍ യുവാക്കള്‍ കുറഞ്ഞത് ദിവസേന 12 മണിക്കൂറെങ്കിലും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. . എന്നാല്‍ നാരായണമൂര്‍ത്തിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയൊരു ചര്‍ച്ചയ്‌ക്ക് വഴി തുറന്നിരിക്കുകയാണ്. ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ള ലോകത്തിലെ വന്‍ വ്യവസായസംരംഭകര്‍ വരെ നാരായണമൂര്‍ത്തിയുടെ ഈ ആഹ്വാനത്തോട് പ്രതികരിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ യുവാക്കള്‍ ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍ പിന്നില്‍
ഇന്ത്യയിലെ ചെറുപ്പക്കാര്‍ ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍ വളരെ പിറകിലാണെന്നും നാരാണമൂര്‍ത്തി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാനും ജര്‍മ്മനിയും ലോകശക്തിയായി കുതിച്ചുയര്‍ന്നത് യുവാക്കള്‍ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്തത് വഴിയാണ്. ചൈനയും കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ ലോകത്തെ സമ്ബന്ന രാഷ്‌ട്രമായി മാറിയത് അവിടുത്തെ യുവാക്കളുടെ കഠിനാധ്വാനമാണ്. ചൈനയില്‍ ഇപ്പോള്‍ രാവിലെ ഒമ്ബത് മണി മുതല്‍ രാത്രി ഒമ്ബത് മണിവരെ എന്നതാണ് ജോലി സമയം. അതും ആഴ്ചയില്‍ ആറ് ദിവസം.
ലോകത്തിലെ ബിസിനസുകാര്‍ ആരാധിക്കുന്ന വ്യവസായസംരംഭകനാണ് നാരായണമൂര്‍ത്തി. ഇദ്ദേഹത്തിന്റെ അച്ഛന്‍ അധ്യാപകനായിരുന്നു. ലളിതമായ ജീവിത പശ്ചാത്തലത്തില്‍ നിന്നും വന്ന മൂര്‍ത്തി പിന്നീട് കഠിനാധ്വാനത്തിലൂടെയാണ് ഇന്‍ഫോസിസ് എന്ന സോഫ് റ്റ് വെയര്‍ കമ്ബനി വിജയിപ്പിച്ചത്. സുധാമൂര്‍ത്തിയാണ് ഭാര്യ. മരുമകന്‍ ഋഷി സുനക് യുകെ പ്രധാനമന്ത്രിയാണ്. മകന്‍ രോഹന്‍ മൂര്‍ത്തിയും അച്ഛന്റെ പാത പിന്തുടര്‍ന്ന് വ്യവസായസംരംഭകത്വത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്‍ഫോസിസിലെ വൈസ് പ്രസിഡന്‍റ് സ്ഥാനം വലിച്ചെറിഞ്ഞ് അദ്ദേഹം സൊറോകോ എന്ന ഡിജിറ്റല്‍ ട്രാന്‍സ്പര്‍മേഷന്‍ കമ്ബനിയ്‌ക്ക് രൂപം നല്‍കിയിരിക്കുകയാണ്.