Home Featured നന്‍പകല്‍ നേരത്ത് മയക്കം തന്‍്റെ ചിത്രത്തിന്‍്റെ പകര്‍പ്പ്; ആരോപണവുമായി തമിഴ് സംവിധായിക

നന്‍പകല്‍ നേരത്ത് മയക്കം തന്‍്റെ ചിത്രത്തിന്‍്റെ പകര്‍പ്പ്; ആരോപണവുമായി തമിഴ് സംവിധായിക

by admin

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ വിവിധ ചലച്ചിത്രമേളകളില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ്. മമ്മൂട്ടി കമ്ബനിയാണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോഴിതാ ചിത്രം വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. നന്‍പകല്‍ നേരത്ത് മയക്കം തന്‍റെ ചിത്രമായ ഏലെയുടെ പകര്‍പ്പാണെന്ന ആരോപണവുമായി സംവിധായിക ഹലിതാ ഷമീം രംഗത്തെത്തിയിരിക്കുകയാണ്.

ഒരു സിനിമയുടെ എല്ലാ സൗന്ദര്യവും ഒരേ രീതിയില്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹലിതാ ഫേസ്ബുക്കില്‍ കുറിച്ചു. രണ്ട് സിനിമകളും ഒരേ സ്ഥലത്ത് ചിത്രീകരിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ താന്‍ കണ്ടതും ഏലെയുമായി ചേര്‍ത്തതുമായ സൗന്ദര്യാത്മക അനുഭവങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടു എന്നത് അല്‍പ്പം തളര്‍ത്തുന്ന കാര്യമാണെന്നും അവര്‍ കുറിച്ചു.

“ഐസ് വില്‍പ്പനക്കാരന്‍ ഒരു പാല്‍ക്കാരനായി മാറി. സെമ്ബുലി സെവലൈ ആയി മാറി. സെമ്ബുലി മോര്‍ച്ചറി വാനിനു പിന്നാലെ ഓടുന്നതുപോലെ സെവലൈ ഇവിടെ മിനിബസിന് പിന്നാലെ ഓടുന്നു. ഏലെയിലൂടെ ഞാന്‍ പരിചയപ്പെടുത്തിയ നടനും ഗായകനുമാണ് ചിത്തിരൈ സേനന്‍. മമ്മൂട്ടിയോടൊപ്പം അദ്ദേഹം പാടുന്നു. വര്‍ഷങ്ങളോളം പഴക്കമുള്ള ആ വീടുകള്‍ മറ്റൊരു സിനിമയിലും വന്നിട്ടില്ല. ഞാന്‍ അതൊക്കെ ഇതില്‍ കണ്ടൂ” അവര്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group