Home Featured നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിച്ചേക്കും

നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിച്ചേക്കും

by admin

ബെംഗളൂരു : കർണാടകത്തിൽ നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിച്ചേക്കും. വിലകൂട്ടണമെന്ന കർഷകരുടെ ആവശ്യം ചർച്ചചെയ്യാൻ മകര സംക്രാന്തിക്കുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗം വിളിക്കുമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്.) ചെയർമാൻ ഭീമ നായിക് പറഞ്ഞു.കെ.എം.എഫിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

ലിറ്ററിന് അഞ്ചു രൂപയുടെ വർധനവാണ് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുള്ളത്.2023 ഓഗസ്റ്റ് ഒന്നിനാണ് അവസാനമായി പാൽവില കൂട്ടിയത്. കഴിഞ്ഞ ജൂണിൽ രണ്ടുരൂപ വർധിപ്പിച്ചെങ്കിലും പാലിൻ്റെ അളവ് വർധിപ്പിച്ചതിനാൽ വിലവർധനവായി കാണാനാകില്ലെന്നും കെ.എം.എഫ്. ഉദ്യോഗസ്ഥർ പറഞ്ഞു.

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്: സ്വയം ചാട്ടവാറടിച്ച്‌ പ്രതിഷേധിച്ച്‌ അണ്ണാമലൈ

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസില്‍ സ്വയം ചാട്ടവാർ അടിച്ച്‌ പ്രതിഷേധിച്ച്‌ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ. അണ്ണാ സർവകശാലയില്‍ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിലാണ് അണ്ണാമലൈയുടെ കടുത്ത പ്രതിഷേധം. സ്വന്തം വസതിക്ക് മുന്നിലായിരുന്നു ആറ് തവണ സ്വയം ചാട്ടവാറടിച്ച്‌ അണ്ണാമലൈ പ്രതിഷേധിച്ചത്. മാധ്യമങ്ങള്‍ക്കും ബിജെപി നേതാക്കള്‍ക്കും മുൻപിലാണ് അണ്ണാമലൈ ചാട്ടവാറടിച്ചത്. സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന അനീതികള്‍ക്കെതിരെയാണ് ഈ പ്രതിഷേധമെന്ന് അണ്ണാമലൈ പറഞ്ഞു. 48 ദിവസത്തേക്ക് വീടിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തില്‍ ധരിച്ചിരുന്ന ഷൂസ് അഴിച്ചുമാറ്റിക്കൊണ്ടായിരുന്നു അണ്ണാമലൈ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയത്. അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതി ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവിൻ്റെ പ്രതിഷേധം. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ഫോണ്‍ നമ്ബറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ചു. ഡിഎംകെ സർക്കാരിൻ്റെ കീഴില്‍ തമിഴ്നാട് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിളനിലവും, കുറ്റവാളികളുടെ സങ്കേതവുമായി മാറി. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാൻ ഭരണകൂടം പൊലീസിനെ ഉപയോഗിക്കുന്നതിനാല്‍, സംസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബിജെപി നേതാവ് എക്സില്‍ കുറിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്ബസിനുള്ളില്‍ വിദ്യാർഥിനി പീഡിപ്പിക്കപ്പെടുന്നത്. ക്രിസ്‌മസിനോടനുബന്ധിച്ച കുർബാന കഴിഞ്ഞ് പള്ളിയില്‍ നിന്നും ആണ്‍സുഹൃത്തിനൊപ്പം നടന്നു പോകവേ, അജ്ഞാതരായ രണ്ടുപേർ ചേർന്ന് ഇവരെ തടഞ്ഞെന്നും, സുഹൃത്തിനെ മർദിച്ച്‌ അവശനാക്കിയതിന് ശേഷം കുറ്റിക്കാട്ടില്‍ വച്ച്‌ അതിക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് വിദ്യാർഥിനിയുടെ മൊഴി.

You may also like

error: Content is protected !!
Join Our WhatsApp Group