ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്.) എരുമപ്പാൽ വിപണിയിലിറക്കി. നന്ദിനി ബ്രാൻഡിലാണ് പാൽ ഉപഭോക്താക്കളിലേക്കെത്തുക. അര ലിറ്റർ പാലിന് 35 രൂപയാണ് വില.പാലിന്റെ വിപണനോദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ഇതോടൊപ്പം നന്ദിനി ബ്രാൻഡിലുള്ള പുതിയ തൈരും മറ്റ് ഉത്പന്നങ്ങളും പുറത്തിറക്കി.കെ.എം.എഫിന്റെ ബ്രാൻഡ് അംബാസഡറായി നടൻ ശിവരാജ് കുമാറിനെ പ്രഖ്യാപിച്ചു. ചടങ്ങിൽ ശിവരാജ് കുമാർ, ഭാര്യ ഗീത എന്നിവരും സംബന്ധിച്ചു.
പ്രിയപ്പെട്ട ലാലേട്ടനെ ഒരിടവേളയ്ക്ക് ശേഷം തിരികെ കിട്ടി, ജീത്തു ജോസഫിനെ വാഴ്ത്തിപ്പാടി മോഹൻലാല്‍ ആരാധകര്‍
ഒരു ലാലേട്ടൻ പടം കണ്ട് തല ഉയര്‍ത്തി, നെഞ്ച് വിരിച്ച് തിയറ്ററില്‍ നിന്ന് ഇറങ്ങി വരാൻ കൊതിച്ച ലാലേട്ടൻ ഫാൻസിന്റെ ആഗ്രഹ സഫലീകരണമാണ് നേര്’ – ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് തിയറ്ററില്‍ കണ്ടിറങ്ങിയ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ.ആരാധകര്‍ ആവേശത്തിലാണ്. അവരുടെ പ്രിയപ്പെട്ട ലാലേട്ടനെ തിരിച്ചു കിട്ടിയിരിക്കുന്നു. അതിന് അവര്‍ നന്ദി പറയുന്നത് സംവിധായകൻ ജീത്തു ജോസഫിനോട് ആണ്. സോഷ്യല്‍ മീഡിയയില്‍ ജീത്തു ജോസഫിനെ വാനോളം പുകഴ്ത്തുകയാണ് മോഹൻലാല്‍ ആരാധകര്‍.ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെ 2007ലാണ് ജീത്തു ജോസഫ് വെള്ളിത്തിരയിലേക്ക് എത്തിയത്.
മമ്മി & മി, മൈ ബോസ്, മെമ്മറീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രമായ ദൃശ്യം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ ചിത്രം അൻപത് കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. പിന്നീട് ഇറങ്ങിയ ദൃശ്യം 2വും സൂപ്പര്‍ ഹിറ്റ് ആയി. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്ബ് 2013ലെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19ന് ആയിരുന്നു ദൃശ്യം തിയറ്ററില്‍ എത്തിയത്. ഇന്ന് കൃത്യം പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ഡിസംബര്‍ 21ന് നേര് തിയറ്ററുകളിലേക്ക് എത്തുകയാണ്. നേരിലെ വിജയമോഹൻ നിറഞ്ഞ കൈയടിയാണ് തിയറ്ററുകളില്‍ സ്വന്തമാക്കുന്നത്. ആദ്യ ഷോ കഴിഞ്ഞ് പോസിറ്റീവ് പ്രതികരണങ്ങള്‍ വന്നു തുടങ്ങിയതോടെ ടിക്കറ്റുകളും വിറ്റു പോയി തുടങ്ങി. ഇതിനിടെ, ‘നേരിനുള്ള എല്ലാ നല്ല പ്രതികരണങ്ങള്‍ക്കും സ്നേഹത്തിനും നന്ദി’, എന്ന് ജീത്തു ജോസഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.