Home Featured ബെംഗളൂരു:നന്ദി ഹിൽസ് റോപ്പ് വേ പ്രവൃത്തി 15 ദിവസത്തിനകം ആരംഭിക്കും.

ബെംഗളൂരു:നന്ദി ഹിൽസ് റോപ്പ് വേ പ്രവൃത്തി 15 ദിവസത്തിനകം ആരംഭിക്കും.

ബെംഗളൂരുവിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലെ റോപ്പ്‌വേ പദ്ധതിയുടെ പ്രവൃത്തി മാർച്ച് 15 ന് മുമ്പ് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി ആനന്ദ് സിംഗ് പറഞ്ഞു.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) പദ്ധതി 96 കോടി രൂപ ചെലവിൽ ഏറ്റെടുക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതി 30 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹനുമാന്റെ ജന്മസ്ഥലമായ അഞ്ജനാദ്രി ഹിൽസിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച്, അവിടെയും റോപ്പ്‌വേ നിർമ്മിക്കാനുള്ള നിർദ്ദേശമുണ്ടെന്ന് സിംഗ് പറഞ്ഞു. 20 കോടി രൂപ ചെലവിൽ ഡോർമിറ്ററിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. റോപ്പ്‌വേയെ സംബന്ധിച്ചിടത്തോളം, സ്വകാര്യ ഭൂമിയിൽ ചില പ്രശ്‌നങ്ങളുണ്ട്, അത് തരംതിരിച്ച ശേഷം ഞങ്ങൾ ജോലി ആരംഭിക്കും, ”സിംഗ് കൂട്ടിച്ചേർത്തു.

രാജ്യാതിര്‍ത്തികള്‍ ലംഘിച്ച പ്രണയകഥ ; ജോര്‍ദാന്‍ രാജകുടുംബാംഗത്തിന്‌ മലയാളി വരന്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചാവക്കാട് സ്വദേശിക്ക് ജോര്‍ദാന്‍ രാജകുടുംബത്തില്‍നിന്ന് വധു.ചാവക്കാട് തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റൗഫും ജോര്‍ദാന്‍ സ്വദേശിയായ ഹല ഇസാം അല്‍ റൗസനുമാണ് രാജ്യാതിര്‍ത്തികള്‍ ലംഘിച്ച പ്രണയകഥയിലെ നായികനായകന്മാര്‍. ദുബായിലെ ‘ബോഡി ഡിസെെന്‍ ‘ എന്ന ശരീര സൗന്ദര്യ വര്‍ധക സ്ഥാപനം നടത്തുകയാണ് റൗഫ്. ജോര്‍ദാനിലെ ‘ദര്‍ഖ അല്‍യൗം’ എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല.

നവമാധ്യമ പ്രണയം ഗൗരവമായതോടെ ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു.2022 ഒക്ടോബറില്‍ റൗഫ് ജോര്‍ദാനിലെത്തി ഹലയെ കണ്ടു. തുടര്‍ന്ന് റൗഫ് ബാപ്പ ഹംസ ഹാജിയുമായി വിവാഹക്കാര്യം സംസാരിച്ചു.ആദ്യം ഹംസഹാജി വിസമ്മതിച്ചെങ്കിലും ഒടുവില്‍ മകന്റെ താല്‍പ്പര്യത്തിന് വഴങ്ങി. ജോര്‍ദാനില്‍പോയി ഹലയുടെ കുടുംബത്തിന്റെ സമ്മതം വാങ്ങലായിരുന്നു വലിയ കടമ്ബ. ജോര്‍ദാനിലെ ഹുസെെന്‍ രാജാവിന്റെ കുടുംബത്തിലെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം.

ബാപ്പ അഭിഭാഷകനും ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തുള്ളയാളുമാണ്. തദ്ദേശീയര്‍ മാത്രം താമസിക്കുന്ന സര്‍ക്ക എന്ന നഗരത്തിലാണ് ഹലയുടെ വീട്. ജോര്‍ദാനികളും പലസ്തീന്‍ അഭയാര്‍ഥികളായ അറബികളും തമ്മില്‍ സാമൂഹ്യവിഭജനമുണ്ട്. സര്‍ക്ക നഗരത്തില്‍ തദ്ദേശീയമായ വലിയ സമ്ബന്ന അറബ് കുടുംബത്തില്‍ ചെന്ന് ഇന്ത്യക്കാരന്‍ പെണ്ണ് ചോദിച്ചത് അവരുടെ കുടുംബത്തില്‍ ഞെട്ടലുണ്ടാക്കി. ആദ്യം വീട്ടുകാര്‍ എതിര്‍ത്തു.

ഹലയുടെ ശാഠ്യവും റൗഫിന്റെ സ്നേഹാര്‍ദ്രമായ ഇടപെടലിനുമൊടുവില്‍ സമ്മതം നല്‍കാന്‍ നിര്‍ബന്ധിതരായി.2023 ജനുവരി 21നായിരുന്നു വിവാഹം. ചാവക്കാട്ടുനിന്ന് റൗഫിന്റെ ബാപ്പ ഉള്‍പ്പെടെ മുപ്പതോളംപേര്‍ ജോര്‍ദാനില്‍ പോയി. ഹലയുടെ അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. നവദമ്ബതികള്‍ കഴിഞ്ഞ ദിവസം ചാവക്കാട്ടെത്തിയപ്പോഴാണ് കാര്യം നാടറിഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് ഇരുവരും ദുബായിലേക്ക് പോകും.

You may also like

error: Content is protected !!
Join Our WhatsApp Group