ബെംഗളൂരു : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ ന്യൂസ് റൂമിൽ നിരന്തരം വന്നു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് നന്ദി ഹിൽസ് സന്ദർശകർക്ക് വേണ്ടി തുറന്നു കൊടുത്തോ എന്നുള്ളത് .ഒട്ടനവധി പേരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നന്ദി ഹിൽസിലെ പോയി “പെട്ടത് “.
നന്ദി ഹിൽസ് സന്ദർശകർക്ക് വേണ്ടി തുറന്നു കൊടുത്തിട്ടില്ല . ഡിസംബർ ഒന്ന് മുതൽ തുറന്നേക്കുമെന്നാണ് റിപോർട്ടുകൾ . കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുകയാണെങ്കിൽ ചിലപ്പോൾ ഡിസംബർ ഒന്നിനും തുറന്നേക്കില്ല .നവംബറിൽ തണുപ്പ് കൂടിയത് മുതൽ എല്ലാ വർഷത്തെയും പോലെ ഒരുപാട് പേരാണ് നന്ദി ഹിൽസിലേക്ക് യാത്ര പോകുന്നത് .അതുകൊണ്ട് തത്കാലത്തേക്ക് നമുക്ക് നന്ദി യാത്ര കുറച്ചു നീട്ടിവെക്കാം.