ബംഗളൂരു: സൗത്ത് ഇന്ത്യൻ റെയിൽവേയുടെ ആഭിമുഖ്യത്തിൽ ‘നമ്മ നക്ഷേ’ വെബ് ആപ്ലിക്കേഷൻ ആരംഭിച്ചു. ക്യു.ആർ അടിസ്ഥാനമാക്കി സ്റ്റേഷനിലെ സമഗ്ര വിവരങ്ങൾ അറിയാൻ ഇതുവഴി സാധിക്കും.
എസ്.എം.വി.ടി ബംഗളൂരു, ബംഗാർപേട്ട് ജങ്ഷൻ, കെങ്കേരി, കൃഷ്ണ രാജപുരം, യെലഹങ്ക ജങ്ഷൻ, കർമൽറാം, ഹൊസൂർ, ഹിന്ദുപൂർ, മാണ്ഡ്യ, രാമനഗര, ശ്രീ സത്യ സായി പ്രശാന്തി നിലയം, തുമകുരു, വൈറ്റ്ഫീൽഡ് എന്നീ സ്റ്റേഷനുകളിൽ സ്ഥാപിച്ച ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് സ്റ്റേഷനുകളുടെ പ്ലാറ്റ് ഫോം, പുറത്തേക്കുള്ള വഴികൾ, വിശ്രമ മുറികൾ, ലിഫ്റ്റ്, എസ്കലേറ്ററുകൾ, റാമ്പുകൾ, കുടിവെള്ളം, ക്ലോക്ക്റൂം, ബാറ്ററി കാർ സർവിസ്, ഭക്ഷണ ശാലകൾ, ആർ.പി.എഫ് ഹെൽപ് ലൈൻ, ചൈൽഡ് ഹെൽപ് ലൈൻ, വീൽ ചെയർ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. www.nammanakshe.com എന്ന വെബ് -സൈറ്റ് മുഖേനയും സേവനം ലഭ്യമാകും.
മാട്രിമോണിയല്‍ സൈറ്റിലൂടെ കുട്ടിയുളള യുവതിയെ പരിചയപ്പെട്ടു, പിന്നാലെ പീഡിപ്പിച്ച് പണം കവര്‍ന്നു; തിരുവനന്തപുരം സ്വദേശി പിടിയില്‍
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് സ്വർണവും പണവും കൈക്കലാക്കി കടന്ന യുവാവ് അറസ്റ്റില്‍.തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തന്‍വീട്ടില്‍ ജിതിനെയാണ് (31)കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. ചേവായൂര്‍ സ്വദേശിനിയായ യുവതിയെ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പ്രതി പരിചയപ്പെട്ടത്.തുടര്‍ന്ന് പല തവണ പീഡിപ്പിക്കുകയായിരുന്നു.
യുവതിയില്‍ നിന്ന് ജിതിൻ പത്ത് പവന്റെ സ്വർണാഭരണങ്ങളും ആറ് ലക്ഷം രൂപയും കൈക്കലാക്കിയിരുന്നു, ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിൻമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ജിതിൻ യുവതിയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരുവനന്തപുരത്ത് നിന്ന് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയശേഷം ജിതിനെ റിമാൻഡ് ചെയ്തു.
 
