Home Featured മെട്രോ യെല്ലോപ്പാത വൈദ്യുതീകരണം പൂര്‍ത്തിയായി

മെട്രോ യെല്ലോപ്പാത വൈദ്യുതീകരണം പൂര്‍ത്തിയായി

by admin

ബംഗളൂരു: മെട്രോ മഞ്ഞപ്പാതയുടെ വൈദ്യുതീകരണം പൂർത്തിയായതായി ബംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ അറിയിച്ചു. ആർ.വി റോഡ് മുതല്‍ ബൊമ്മസാന്ദ്രവരെയുള്ള പാതയില്‍ രണ്ടുഘട്ടങ്ങളിലായാണ് വൈദ്യുതീകരണം പൂർത്തീകരിച്ചത്.

വൈദ്യുതീകരിച്ചശേഷം മെട്രോ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തില്‍ സർവിസ് നടത്തുകയും ചെയ്തു. ഇനി സിഗ്നലിങ് സംവിധാനം സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തുടങ്ങും. ഒക്‌ടോബർ അവസാനവാരം പാതയിലൂടെയുള്ള വാണിജ്യ സർവിസുകള്‍ തുടങ്ങാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഡ്രൈവറില്ലാ മെട്രോ ട്രെയിനുകളാണ് പാതയിലൂടെ സർവിസ് നടത്തുക. നേരത്തേ ഇവയുടെ പരീക്ഷണയോട്ടം പൂർത്തിയാക്കിയിരുന്നു. ചൈനയില്‍നിന്നാണ് ഇത്തരം മെട്രോ കോച്ചുകള്‍ എത്തിച്ചത്. നേരത്തേ ജൂലൈ ആദ്യവാരത്തോടെ യെല്ലോ ലൈനിലൂടെ സർവിസ് തുടങ്ങാൻ കഴിയുമെന്നാണ് ബി.എം.ആർ.സി.എല്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, നിർമാണപ്രവൃത്തികള്‍ പ്രതീക്ഷിച്ചതുപോലെ പൂർത്തിയാക്കാൻ കഴിയാത്തത് പ്രതിസന്ധിയായി.സിഗ്നലിങ് സംവിധാനം സ്ഥാപിച്ചശേഷം മെട്രോ റെയില്‍ സേഫ്റ്റി കമീഷണറുടെ പരിശോധനക്ക് ശേഷമേ വാണിജ്യ സർവിസിന് അനുമതി ലഭിക്കുകയുള്ളൂ.ഇതിന് മുന്നോടിയായി സ്റ്റേഷനുകളുടെ അവസാനവട്ട നിർമാണപ്രവൃത്തികളും പൂർത്തിയാക്കേണ്ടതുണ്ട്.ആർ.വി റോഡ്, റാഗിഗുദ്ദ, ജയദേവ ഹോസ്പിറ്റല്‍, ബി.ടി.എം ലേഔട്ട്, സില്‍ക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്കസാന്ദ്ര, കുട്‌ലുഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസറോഡ്, ബെരതേന അഗ്രഹാര, ഇലക്‌ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹസ്‌കർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ സ്‌റ്റേഷനുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group